Image

യൂട്യൂബ്‌ ട്രെന്‍ഡിങില്‍ ഒന്നാമതായി കാല ട്രെയിലര്‍

Published on 30 May, 2018
 യൂട്യൂബ്‌ ട്രെന്‍ഡിങില്‍ ഒന്നാമതായി കാല ട്രെയിലര്‍

സ്‌റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാലയുടെ രണ്ടാം ട്രെയിലറിന്‌ വന്‍വരവേല്‍പ്പ്‌. റിലീസ്‌ ചെയ്‌ത്‌ 20 മണിക്കൂറിനുള്ളില്‍ മൂന്നു മില്ല്‌്യണ്‍ ആളുകളാണ്‌ ട്രെയിലര്‍ കണ്ടത്‌. യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനമാണ്‌ ട്രെയിലറിന്‌ .1.30 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രണയവും പോരാട്ടവുമാണുള്ളത്‌. നാനാ പടേക്കറിന്റെ 'പട്ടിണി മാറ്റി വെളിച്ചം കൊണ്ടുവരും' എന്ന വാക്കുകളോടെയാണ്‌ ട്രെയിലര്‍ ആരംഭിക്കുന്നത്‌.

ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്‌ ഇരുന്നൂറോളം സ്‌ക്രീനുകളിലെന്ന്‌ റിപ്പോര്‍ട്ട്‌. കബാലിയേക്കാള്‍ വമ്പന്‍ റിലീസായാണ്‌ ചിത്രമെത്തുന്നത്‌. ചിത്രത്തിന്റെ കേരള വിതരണം വമ്പന്‍ തുകയ്‌ക്കാണ്‌ വിറ്റ്‌ പോയത്‌. തുക എത്രയാണെന്ന്‌ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ ഏഴിന്‌ ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ ഏവരും ഉറ്റു നോക്കുന്നത്‌ കാലയുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ ബാഹുബലിയെ തോല്‍പ്പിക്കുമോ എന്നതാണ്‌.

തിരുനെല്‍വേലിയില്‍ നിന്ന്‌ മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ്‌ കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ്‌ കാല.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ്‌ കരികാലന്‍ അവതാരമായിട്ടാണ്‌ പാ രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്‌.  പാ രഞ്‌ജിത്താണ്‌ കാല സംവിധാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക