Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി നാളെ , പ്രതീക്ഷയോടെ മുന്നണികള്‍

Published on 30 May, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി നാളെ , പ്രതീക്ഷയോടെ മുന്നണികള്‍
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ പതിന്നൊരയോടെ പൂര്‍ണമായ ഫലം വരും. കണക്കുകള്‍ കൂട്ടിയും കിഴിച്ചും വിജയം അവകാശപ്പെടുകയാണ് മൂന്ന് മുന്നണികളും.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യലീഡ് 8.10 ഓടെ അറിയാനാകും. കൗണ്ടിങ് നടക്കുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നാളെ രാവിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ ടിവി അനുപമ, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കെഡി കുഞ്ജം എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തെടുക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ഒരു റൗണ്ടില്‍ 14 പോളിംഗ് സ്‌റ്റേഷനുകളിലെ മെഷീനുകളാണ് എണ്ണുക. 164 ബൂത്തുകളും 17 സഹായ ബൂത്തുകളും ചേര്‍ത്ത് 181 പോളിംഗ് സ്റ്റേഷനുകളിലാണ് ആകെ വോട്ടിംഗ് നടന്നത്. വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്ന 69 ജീവനക്കാരുടെ പരീശീലനം ഇന്ന് പൂര്‍ത്തിയാക്കും. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്‌ബോഴും മൈക്രോ ഒബ്‌സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച് ഡാറ്റ എന്‍ട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തും. അതിനു ശേഷം മാത്രമേ അടുത്ത റൗണ്ട് ആരംഭിക്കുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക