Image

ഫോമാ: വീടു നന്നാക്കാന്‍ അറിയാത്തവര്‍ നാടു നന്നാക്കാന്‍ ഇറങ്ങിയാല്‍ (ഡോ.ജേക്കബ് തോമസ്, ന്യു യോര്‍ക്ക്)

Published on 30 May, 2018
ഫോമാ: വീടു നന്നാക്കാന്‍ അറിയാത്തവര്‍ നാടു നന്നാക്കാന്‍ ഇറങ്ങിയാല്‍ (ഡോ.ജേക്കബ് തോമസ്, ന്യു യോര്‍ക്ക്)
ഒരു ദേശീയ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കാനറിയാത്തവര്‍, ഫോമായുടെ നേതൃത്വത്തിലേക്കു മത്സരിക്കുന്നതിന്റെ ഔചിത്യം അംഗസംഘടനയിലെ ഡെലിഗേറ്റുകള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ചട്ടങ്ങള്‍ പാലിച്ചു ഉണ്ടാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി, മറ്റു 74 അംഗസംഘടനകളെയും പുച്ഛിച്ചുകൊണ്ട്, സ്വന്തം വൈകല്യം ബൈലോ ഉപയോഗിച്ചു ന്യായീകരിക്കുന്നവര്‍ നേതൃത്വത്തിലേക്ക് വരുന്നതു സംഘടനകള്‍ക്കു ദോഷം വരുത്തുകയേയുള്ളൂ.

ദേശീയ സംഘടനയുടെ നടത്തിപ്പിനു ബൈലോയും അതൊടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമാണ് എക്‌സിക്യൂട്ടിവിനെയും നാഷണല്‍ കമ്മിറ്റികളെയും നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അവര്‍ എഴുതി ഉണ്ടാക്കി തീര്‍പ്പ് കല്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇലക്ഷന്‍ ചട്ടങ്ങളും പാലിക്കുക എന്നുള്ളതു എല്ലാ സംഘടന പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വവും ചുമതലയുമാണ്. തങ്ങള്‍ അതു പാലിക്കാന്‍ വൈകിയതിനാല്‍ ഇതുവരെ ഇല്ലാതെയും പറയാതെയും ഇരുന്ന സങ്കേതികത്വം പറയുന്നവരെ അംഗീകരിക്കാനാവില്ല. 'ഉത്തരവാദിത്വമില്ലാത്തവര്‍ ഉച്ഛസ്ഥായിയില്‍ എത്തിയാല്‍ ഉത്തരം ഇളക്കും' എന്ന ചൊല്ലു അര്‍ത്ഥവത്താക്കി, ഫോമായെ നശിപ്പിക്കുവാന്‍ അംഗസംഘടനകള്‍ അനുവദിച്ചു കൂടാ.

ഉന്നതസ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടു സ്വന്തം സംഘടനയിലെ ആളുകളെ വഴിവിട്ടു സഹായിക്കുന്ന വാര്‍ത്ത ദിവസം കഴിയും തോറും വിശ്വാസം ആര്‍ജ്ജിച്ചു വരുന്നു.

ജനാധിപത്യ വ്യവസ്ഥിതികളെ അട്ടിമറിച്ചു വിജയശ്രീലാളിതനാകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നാളെ ജയിച്ചാല്‍ 75 അംഗസംഘടനകളുടെയും ഫോമായുടെയും ഗതി അധോഗതി ആയിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

അത്തരം വ്യക്തികളെ ആണോ നമുക്കു വേണ്ടതു പുതിയ തലമുറയുടെ കടന്നുവരവിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അംഗസംഘടനകള്‍ ചിന്തിക്കുക.
Join WhatsApp News
Sarasan 2018-05-30 09:54:09
Adhyam doctorate eduthu mattu... paper sanghadanakku enthengillum cheyyaan sadhikkumo??
ജോയി കോരുത് 2018-05-30 10:13:19
ന്യൂ യോർക്കിൽ നിന്നുമുള്ള പ്രസിഡന്റ് സ്ഥാനാർഥിയെ കുറിച്ച് ഇത്ര ആധികാരികമായി പ്രതിബാധിച്ചതിനു വളരെ നന്ദിയുണ്ട് ഡോക്ടർ സാറേ...
Pravasee malayalee 2018-05-30 10:33:18
Oru paper association president ayyettu , verutha afiprayam  parayaruthu! But you never going to win in Fomaa election, because nobody need you!time waste cheyatha , keep your job!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക