Image

പ്രശോഭ്‌ സുഗതനെ മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം ഇന്ന്‌ ചോദ്യം ചെയ്യും

Published on 24 March, 2012
പ്രശോഭ്‌ സുഗതനെ മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം ഇന്ന്‌ ചോദ്യം ചെയ്യും
അമ്പലപ്പുഴ: കപ്പല്‍ ഇടിച്ച്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായ മലയാളി പ്രശോഭ്‌ സുഗതനെ മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം ഇന്ന്‌ ചോദ്യം ചെയ്യും. അമ്പലപ്പുഴ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ വി. ഉദയകുമാറിന്റെ അനുമതിയോടെ പൊലീസ്‌ സാന്നിധ്യത്തിലാകും മര്‍ക്കന്റൈല്‍ വിഭാഗം ക്യാപ്‌റ്റന്‍ സന്തോഷ്‌ ചോദ്യം ചെയ്യുന്നത്‌.

പ്രശോഭിന്റെ കസ്‌റ്റഡി കാലാവധി നാളെ നാലുവരെ നീട്ടിനല്‍കാനും കോടതി ഉത്തരവിട്ടു. പ്രശോഭിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കസ്‌റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി.കെ. ഗോപകുമാര്‍ കോടതിയില്‍ അപേക്ഷ നല്‍കി.

കേസിലെ രണ്ടാം പ്രതി നാവികന്‍ മയൂര്‍ വീരേന്ദ്രകുമാര്‍, മൂന്നാം പ്രതി ക്യാപ്‌റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ്‌ പെരേര എന്നിവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ക്യാപ്‌റ്റനും പൊലീസ്‌ കസ്‌റ്റഡിയിലാണ്‌. ചെന്നൈ തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഷിപ്പിങ്‌ കമ്പനി കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതി നാളെ പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക