Image

മിഡ് വെസ്റ്റ് പിവൈപിഎ പ്രവര്‍ത്തനോദ്ഘാടനം നടത്തി

സാം മാത്യു Published on 30 May, 2018
മിഡ് വെസ്റ്റ് പിവൈപിഎ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ഡാലസ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ മിഡ് വെസ്റ്റ് റീജിയന്‍ പിവൈപിഎയുടെ 2018– 2020 പ്രവര്‍ത്തനോദ്ഘാടനം ഡാലസില്‍ വച്ച് നടന്നു. ഡാലസ് ഹെബ്രോന്‍ പെന്തക്കോസ്ത് സഭാ മന്ദിരത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ അധ്യക്ഷത വഹിച്ചു. മിഡ് വെസ്റ്റ് റീജിയന്‍ പിവൈപിഎ പ്രസിഡന്റ് വെസ്ലി ആലുംമൂട്ടില്‍ സ്വാഗതമറിയിക്കുകയും നിര്‍വ്വാഹക സമിതിയെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ. വി. തോമസ് പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടത്തി.

ഇവാ സാം തോമസ് ലഘുസന്ദേശം നല്‍കി. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയില്‍ ബ്രദര്‍ ജിനു വര്‍ഗീസ് ടീം, ജെനി കോശി, ജ്യൂവല്‍ ജോണ്‍സന്‍, ഫിന്നി ഏബ്രഹാം ഓക്‌ലഹോമ ടീം, സാം തോമസ് ടീം എന്നിവര്‍ ഗാനാലാപനം നടത്തി.

ബ്രദര്‍ വെസ്ലി ആലുംമൂട്ടില്‍ (പ്രസിഡന്റ്), ഡോ. മനു ചാക്കോ (വൈസ് പ്രസിഡന്റ്) ഷോണി തോമസ് (സെക്രട്ടറി), റെജി ഉതുപ്പ് (ജോയിന്റ് സെക്രട്ടറി) ജെറി രാജന്‍ (ട്രഷറര്‍) ബ്ലസന്‍ ബാബു (മീഡിയ), ജോഷിന്‍ ഡാനിയേല്‍ (ടാലന്റ് കണ്‍വീനര്‍), എബിന്‍ വര്‍ഗീസ് (മിഷന്‍/ചാരിറ്റി കോഓര്‍ഡിനേറ്റര്‍), നിസ്സി തോമസ് (മ്യൂസിക്), ജിജോ ജോര്‍ജ്, വിന്നി ഫിലിപ്പ് (സ്‌പോട്‌സ്) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മിഡ് വെസ്റ്റ് കമ്മിറ്റി.

ഇവരോടൊപ്പം റീജിയണിലെ അംഗത്വ സഭകളില്‍ നിന്നും അനുപാതാടിസ്ഥാനത്തില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഡാലസ്, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഓക്‌ലഹോമ എന്നീ പട്ടണങ്ങളിലെ ഇന്ത്യ പെന്തക്കോസ്ത് സഭകള്‍ ചേരുന്നതാണ് ഐപിസി മിഡ് വെസ്റ്റ് റീജിയണ്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക