Image

ഇ- മലയാളിയില്‍ സിനിമ (പുതിയ പംക്തി ആരംഭിക്കുന്നു)

Published on 30 May, 2018
ഇ- മലയാളിയില്‍ സിനിമ (പുതിയ പംക്തി ആരംഭിക്കുന്നു)
പഴയസിനിമകള്‍, പഴയപാട്ടുകള്‍ എന്നൊക്കെ നമ്മളില്‍ പലരും അയവിറക്കാറുണ്ട്. അത്തരം സിനിമകളെക്കുറിച്ച് നമ്മള്‍ പ്രിയപെട്ടവരുമായും ചര്‍ച്ചചെയ്യാറുണ്ട്. നിങ്ങള്‍ കണ്ടസിനിമകള്‍, അതിലെ മനോഹരമായ ഗാനങ്ങള്‍, ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍, സിനിമ കാണാന്‍ പോയപ്പോള്‍ ഉണ്ടായരസകരമായ അനുഭവങ്ങള്‍, അന്നത്തെ സിനിമകൊട്ടകകള്‍, ഓലമേഞ്ഞ ടാക്കീസുകള്‍, ഇവയെകുറിച്ചെല്ലാം ഇ- മലയാളിയുടെ, ഈ പംക്തിയിലൂടെ പങ്കുവയ്ക്കുക.

1960 മുതല്‍ 1975 വരെയുള്ള മലയാളസിനിമകളെയാണ് ഉദ്ദേശിക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ എഴുതാന്‍ ഒരാള്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആയിരിക്കണമെന്നില്ല. അത്‌കൊണ്ട് ഇത് എഴുത്തുകാര്‍ക്ക് മാത്രമായുള്ള ഒരുഅറിയിപ്പായികാണാതിരിക്കുക. ലോകമെമ്പാടുമുള്ള ഇ മലയാളിയുടെ വായനക്കാരും, എഴുത്തുകാരും, അഭ്യുദയകാംക്ഷികളും ഇതില്‍ പങ്ക്‌ചേരുക. പത്രത്താളില്‍ ഒരു വെള്ളിത്തിര സൃഷ്ടിക്കുക.
വായനക്കാര്‍ക്ക് പ്രത്യേകിച്ച് സിനിമപ്രേമികള്‍ക്ക് ഈ പംക്തി രസകരമായി അനുഭവപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

സ്‌നേഹത്തോടെ
ഇ - മലയാളി
Join WhatsApp News
andrew 2018-05-30 20:09:15
ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം.... സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം.... ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ...ലളിതേ..... ലഹരിയിൽ മുങ്ങിയ മദിരമഹോത്സവ സംഗീതബിന്ദുക്കളാകാം.... ഹേയ്...... ഉന്മാദം.......ഗന്ധർവ്വസംഗീതസായാഹ്നം.... സംഗീതം....നാദബ്രഹ്മത്തിൻ സങ്കേതം.... മുത്തണിഞ്ഞ മലർമാറിടങ്ങളിൽ.....മുത്തമിട്ട മണിമാല്യമേ.... എന്റെ ഉള്ളിലലയാഴി തീർക്കുവാൻ എന്തിനീയഭിനിവേശം..... ദേവീ......ഓ മൈ ലവ്ബേർഡ്..... കിസ്സ് മീ ഡാർലിംഗ്.....യൂ കിസ്സ് മീ സോ ഹാർഡ്..... സ്നിഗ്ദപത്മദളചിത്രനാഭിയിൽ......എത്തിനോക്കിയ സമീരനിൽ.... എന്റെ ഊഷ്മളവികാരധാരയുടെ സ്വേദനീരുകളലിഞ്ഞുപോയ്.... ദേവീ......ഓ മൈ സ്വീറ്റ്ഹാർട്ട്..... ലവ് യൂ ഡാർലിംഗ്......ഐ ലവ് യൂ എലോൺ....
andrew 2018-05-30 19:51:05
ഉന്മാദം ഗന്ധർവ്വ സംഗീത സായാഹ്നം സംഗീതം നാദബ്രഹ്മത്തിൻ സങ്കേതം ചഞ്ചലനയനേ ചന്ദനവദനേ ചാരുലതേ ലളിതേ ലഹരിയിൽ മുങ്ങിയ മദിര മഹോത്സവ സംഗീതബിന്ദുക്കളാകാം
let us start with few shots of Tequila
andrew- old romantic days 2018-05-30 19:59:00
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ... രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ... ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം... നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം നമ്മള്‍ പാടുന്ന മാദകഗാനം... കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും... കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും... ഞാനെന്നും മോഹിച്ചിരുന്നൂ.... തൂവെണ്ണയോ....താരുണ്യമോ... മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ... രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും... രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും... ഞാനെന്നും സ്നേഹിച്ചിരുന്നൂ.... പൂവല്ലിയോ...തേന്‍തുള്ളിയോ... കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ..
andrew 2018-05-30 20:05:31


ആ.....ഹോ...ആ......ഹോ... സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ.... മണിമാറിലെയ്യാനമ്പു തരൂ..... മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ... സ്വപ്നം കാണും പെണ്ണേ.... പൂങ്കാട്ടിലെ തേന്മുല്ലപോല്‍ താരുണാംഗീ നീ നില്ക്കേ വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്‍കിടും നീ...(2) വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം..... വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം...... നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍... സ്വപ്നം കാണും പെണ്ണേ.... ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ...(2) വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം... വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം... നീയല്ലോ എന്നുമെന്റെ പ്രാണനാഥന്‍.. സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ.... മണിമാറിലെയ്യാനമ്പു തരൂ..... മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ... സ്വപ്നം കാണും പെണ്ണേ....

Amerikkan Mollaakka 2018-05-30 21:50:22
എല്ലാരും ചൊല്ലുണ്  എല്ലാരും ചൊല്ലുണ്
ഇ മലയാളിയിൽ സിനിമിണ്ടെന്നു

നന്നായി, ഞമ്മൾക്ക് പയേ സിലിമകളിലെ
പാട്ടുകൾ കേൾക്കണം. ഇമ്മടെ ആൻഡ്രുസ് സാഹിബ്
ഒരു നിറഞ്ഞ കലാകാരനാണ്. ഓൻ   സി ലി മകളെ കുറിച്ച്
എയ്തട്ടെ . അന്നത്തെ മൊഞ്ചുള്ള ഷീല, ശാരദ, സുകുമാരി,ജയഭാരതി  
അവരുടെ പടമൊക്കെ  കൊടുക്കണം. ഇമ്മടെ തുമ്പയിൽ സാഹിബ്
പകൽക്കിനാവ് കാണുമ്പോൾ ഒരു പയേ സി ലി മ കൂടി
കാണണം. അതിനെപ്പറ്റി എയ്തണം .പിന്നെ ആ നമ്പ്യാർ സാഹിബാ , ആർ പഴുവിൽ,
സാഹിബ് ,ഇമ്മടെ പ്രിയപ്പെട്ട എ. സി. ജോർജ് സാഹിബ് , ഓ കാൽപ്പനിക
കവി സുധീർ സാഹിബ് , എല്ലാവരും എയ്തുമെന്നു
കരുതുന്നു. ഞമ്മക്ക് ഇപ്പോൾ നോയമ്പ് കാലമാണ്
ഒരു മാപ്പിള പാട്ട് ആൻഡ്രുസ് സാഹിബ് ഞമ്മക്കായി കൊടുക്കുക.
അമേരിക്കൻ ബനിത എയ്ത്തുകാർ കാല്പനികതയിൽ
നിന്നുമകന്നു  നിക്കണത് ഡോക്ടർ ശശിധരനെ പേടിച്ചിട്ടാണോ..
അങ്ങേരു പോയി ഇങ്ങള് എയ്തിന് സാഹിബമാരെ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക