Image

ചെങ്ങന്നൂര്‍ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍

Published on 30 May, 2018
ചെങ്ങന്നൂര്‍ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍


കേരളത്തില്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പും ഇത്രമേല്‍ ആകാംക്ഷയും മത്സരവും നിറച്ചിട്ടുണ്ടാവില്ല. അതുപോലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായിട്ടായിരുന്നു ചെങ്ങന്നൂരിനെ മൂന്ന് മുന്നണികളും കണ്ടത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ എല്‍.ഡി.എഫിന് സര്‍ക്കാരിന്‍റെ പ്രതിഛായയുടെ പ്രശ്നമാണ് ചെങ്ങന്നൂര്‍. കേരളത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസിന് തിരിച്ചുവരവിന്‍റെയും പിടിച്ചുനില്‍പ്പിന്‍റെയും പ്രശ്നമാണ് ചെങ്ങന്നൂര്‍. ബിജെപിക്ക് കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള പാതയും. 
ഇതിന് പുറമെ യു.എഡി.എഫിലേക്ക് തിരിച്ചെത്തുന്ന കെ.എം മാണിയുടെ രാഷ്ട്രീയ ഭാവിയിലും ചെങ്ങന്നൂര്‍ പ്രധാന ഘടകമാണ്. അതുപോലെ തന്നെ  ബിഡിജെഎസിനും ചെങ്ങന്നൂര്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരം തന്നെയാണ്. 
എന്തായാലും വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ യു.എഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറും ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയും സ്വന്തം പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നതും ശ്രദ്ധേയമായി. 
ചെങ്ങന്നൂരില്‍ സംഭവിച്ച മാറ്റങ്ങള്‍ മനസിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് ശ്രീധരന്‍ പിള്ള ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്. ബിജെപി നേതൃത്വം ചെങ്ങന്നൂരില്‍ നിന്നും പാഠം പഠിക്കണമെന്നും ശ്രീധരന്‍പിള്ള വിമര്‍ശനമുന്നയിച്ചു. 
തിരഞ്ഞെടുപ്പ് സംഘാടനം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയതായി സ്ഥാനാര്‍ഥി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും വിമര്‍ശനം ഉന്നയിച്ചു. എന്തായാലും ഈ വിമര്‍ശനങ്ങള്‍ എല്‍.ഡി.എഫ് ക്യാമ്പിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. 
Join WhatsApp News
Tom Abraham 2018-05-30 17:14:59

Did any party throw money into the voter s pocket. Say before results come in. Don't say later that money played a part. of course MANI played a part. 

( A chengannur Boys school politician 1960)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക