Image

കീന്‍ കുടുംബസംഗമം ജൂണ്‍ 16-ന്

ജയ്‌സണ്‍ അലക്‌സ് Published on 30 May, 2018
കീന്‍ കുടുംബസംഗമം ജൂണ്‍ 16-ന്
ന്യൂജേഴ്‌സി: കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ പത്താമത് കുടുംബ സംഗമവും, ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗും ജൂണ്‍ 16-നു നടത്താന്‍ തീരുമാനിച്ചു. "കീന്‍' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സംഘടന പത്തുവര്‍ഷം തികയ്ക്കുന്ന അവസരത്തിലെ കുടുംബ സംഗമവും ഏറ്റവും മികച്ചതായിരിക്കുമെന്നു ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ് ജോഫി മാത്യു അറിയിച്ചു. എഡിസണിലെ ഹോട്ടല്‍ എഡിസണില്‍ 16-ന് അഞ്ചുമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കുടുംബ സമേതം പങ്കെടുക്കാന്‍ സംഘാടകര്‍ എല്ലാ എന്‍ജിനീയേഴ്‌സിനേയും സ്വാഗതം ചെയ്യുന്നു.

പ്രൊഫഷണലിസം മുതലാക്കി മനുഷ്യോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ കീന്‍ അമേരിക്കയിലും, കേരളത്തിലും ഇതിനോടകം വളരെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. നൂറിലധികം എന്‍ജിനീയേഴ്‌സിന് ജന്മംകൊടുക്കാന്‍ സാധിച്ചു എന്നത് കീനിന്റെ നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. കീനിന്റെ മറ്റു പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുവാനും, നല്ലൊരു കുടുംബ ബന്ധം ഉണ്ടാക്കിയെടുക്കാനും കീന്‍ ഒരുക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് കോശി പ്രകാശ് നയിക്കുന്ന കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു.

മാര്‍ച്ച് 24-ന് റോക്ക്‌ലാന്റില്‍ നടത്തിയ വെസ്റ്റ് ചെസ്റ്റര്‍ - റോക്ക്‌ലാന്റ് റീജിയണല്‍ മീറ്റിംഗില്‍ കീനിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. സാഫ്രോണ്‍ റെസ്റ്റോറന്റില്‍ കൂടിയ മീറ്റിംഗില്‍ കീനിന്റെ ദശാബ്ദി ആഘോഷങ്ങളും തദവസരത്തില്‍ തുടങ്ങിവച്ചു. അജിത് ചിറയില്‍, ജസ്റ്റിന്‍ ജോസഫ് എന്നിവരുടെ ടെക്‌നിക്കല്‍ പ്രസന്റേഷന്‍ അവതരണം വൈവിധ്യമാര്‍ന്നതും സദസ്യര്‍ക്ക് അറിവു പകരുന്നതുമായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ തുടര്‍ച്ചയായാണ് 2018-ലെ കുടുംബ സംഗമം.

മനീഷ് നായര്‍ മുഖ്യപ്രാസംഗികനായി വിവിധയിനം കലാപരിപാടികളോടെയുള്ള സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകവഴി എന്‍ജിനീയേഴ്‌സിന്റെ വലിയൊരു ശൃംഖലയിലെ ഒരു കണ്ണിയായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നു ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: keanusa.org, കോശി പ്രകാശ് (914 450 0884), റജിമോന്‍ ഏബ്രഹാം (908 240 3780), നീന സുധീര്‍ (732 789 8262), ജോഫി മാത്യു (973 723 3575).
കീന്‍ കുടുംബസംഗമം ജൂണ്‍ 16-ന്
Join WhatsApp News
texan2 2018-05-30 22:52:44
Oh my god.  pathu kollam kondu nooru engineersinu janmam koduthenno? appo members full time busy ayirikkum . nallla engineers.  cheran kothi avunnu
A.Cherian 2018-05-31 08:34:36
കൈക്കൂലി കൊടുത്തു് അഡ്മിഷൻ വാങ്ങി പഠിപ്പിച്ച മാതാപിതാക്കന്മാർ. ഒരു ബിരുദം സമ്പാദിച്ചു എന്നതും ശരിതന്നെ. ഭൂരിഭാഗവും മനുകുനാ ജോലി ചെയ്യുന്നവർ. ഒടുവിൽ ആർക്കും വേണ്ടാത്ത സിറ്റി സ്റ്റേറ്റ് ജോലിയിൽ കേറും. അമേരിക്കയിൽ വന്നീട്ടു 25 വർഷത്തിൽ കൂടുതൽ ആയി. ഇപ്പോഴും ശമ്പളം പത്താം ക്ലാസു കാരൻ വാങ്ങിക്കുന്നതിലും താഴെ. എല്ലാ ജാതി,മത,നാട്ടുകാർക്കും ഒരു സംഘടന വേണം.
texan2 2018-05-31 09:26:20
A Cherian, don't be so snobish. People come from different circumstances to US, they end up in different circumstances, they end up in different jobs - primary requirement of any one irrespective of what degree they hold. Either you are not living in real America or you got everything in a silver platter here. US is where there is respect for every job. Just because you have an Engg. degree should not stop anyone taking up a job that came up their way based on the place they live and prospects. Keep in mind, that world is fast changing, the jobs of today will not be there tomorrow, if you think your job is secrure , then the nature of your job is worse than what you attributed to 10th class. shame on you...
ചൊറിയണം 2018-05-31 10:33:44
ചെറിയാനെ നീ ചൊറിയാതെ 
അതികം കേറി ചൊറിയാതെ 
അറിവുള്ളോർ ചൊറിയുമ്പോൾ 
നീയും താനേ അറിഞ്ഞോളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക