കാഞ്ഞിരക്കൊല്ലി
ശശിപ്പാറയില്‍ കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. പരസ്പരം
ബന്ധിച്ച് പാറയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി
സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്
വിനോദ സഞ്ചാര
കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പള്‍സര്‍
ബൈക്കിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിന് ഒടുവിലാണ് തൊഴെ കൊക്കയില്‍ രണ്ട്
മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇരുവരും രണ്ട് ദിവസങ്ങളായി കാണാനില്ലായിരുന്നു.
ഇരുവരെയും കാണാതായ സംഭവത്തില്‍ വളപട്ടണം പൊലീസിന്റെ അന്വേഷണവും നടക്കുകയാണ്. ദേഹം
പരപ്സരം ബന്ധിച്ച് ആഴമേറിയ കൊക്കയിലേക്ക് ചാടിയ ഇരുവരും മരത്തിന്റെ വേരുകളില്‍
തട്ടി നിന്നു.
വീഴ്ച്ചയുടെ ആഘാതത്തില്‍ അവയങ്ങള്‍ സ്ഥാനം തെറ്റി. കനത്ത
മഴയില്‍ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം
പുറത്തെടുത്തത്. പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും എതിരെ വീട്ടില്‍ നിന്ന്
എതിര്‍പ്പുണ്ടായിരുന്നു എന്നാണ് വിവരം.