Image

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‌ റിക്കാര്‍ഡ്‌ ജയം

Published on 31 May, 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‌ റിക്കാര്‍ഡ്‌ ജയം
ചെങ്ങന്നൂര്‍: വാശിയേറിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ തകര്‍പ്പന്‍ ജയം. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആകെ 67,303 വോട്ട്‌ സജി ചെറിയാന്‍ പിടിച്ചു.

യു.ഡി.എഫ്‌ സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്‌. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന്‌ 46,347 വോട്ടും ശ്രീധരന്‍പിള്ള 35,270 വോട്ടും പിടിച്ചു. യു.ഡി.എഫ്‌ വോട്ടുനില ഉയര്‍ത്തിയപ്പോള്‍ ബി.ജെ.പി പിന്നിലേക്ക്‌ പോയി.

2016ലെ വോട്ടെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി അഡ്വ. കെ.കെ രാമചന്ദ്രന്‍ നായര്‍ നേടിയ 7,983 വോട്ട്‌ ഭൂരിപക്ഷം സജി ചെറിയാന്‍ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. 2016ല്‍ 52,880 വോട്ടാണ്‌ രാമചന്ദ്രന്‍ നായര്‍ ആകെ നേടിയത്‌. ഇത്തവണ 14,423 വോട്ട്‌ സജി ചെറിയാന്‍ അധികം നേടി.

അതേസമയം, 2016ലെ വോട്ടുനിലയായ 44,897 യു.ഡി.എഫ്‌ സ്ഥാനാര്‍ഥി 46,347 ആയി ഇത്തവണ ഉയര്‍ത്തി. എന്നാല്‍, ബി.ജെ.പി വന്‍ പരാജയമാണ്‌ രുചിച്ചത്‌. കഴിഞ്ഞ തവണ മല്‍സരിച്ച ശ്രീധരന്‍പിള്ളയെ തന്നെയായിരുന്നു ഇത്തവണയും എന്‍.ഡി.എ സ്ഥാനാര്‍ഥി. 2016ല്‍ 42,682 വോട്ട്‌ നേടിയ ശ്രീധരന്‍പിള്ളക്ക്‌ ഇത്തവണ 35,270 വോട്ട്‌ നേടാനെ കഴിഞ്ഞിള്ളൂ.

ചെങ്ങന്നൂര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന മാന്നാര്‍, പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്‌, വെണ്‍മണി എന്നീ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായി ഭൂരിപക്ഷം എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥി നേടാന്‍ സാധിച്ചു.

പഞ്ചായത്ത് തിരിച്ചുള്ള ലീഡ്
മാന്നാര്‍ LDF 2768
പാണ്ടനാട് LDF 649
തിരുവന്‍വണ്ടൂര്‍ LDF 618
ചെങ്ങന്നൂര്‍ (മുനിസിപ്പാലിറ്റി) LDF 621
മുളക്കുഴ LDF 3875
ആല LDF 1180
പുലിയൂര്‍ LDF 606
ബുധനൂര്‍ LDF 2766
ചെന്നിത്തല LDF 2403
ചെറിയാനാട് LDF 2424
വെണ്മണി LDF 3046 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക