Image

ഫ്‌ളോറിഡാ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ കുടുംബം 500000 ഡോളര്‍ സംഭാവന നല്‍കി

പി പി ചെറിയാന്‍ Published on 31 May, 2018
ഫ്‌ളോറിഡാ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ കുടുംബം 500000 ഡോളര്‍ സംഭാവന നല്‍കി
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് കംപ്യൂട്ടര്‍ സയന്‍സിന് ഗംഗല്‍ ഫാമിലി നോണ്‍ പ്രൊഫിറ്റ് ഫൗണ്ടേഷന്റെ വകയായി 500000 ഡോളര്‍ സംഭാവന നല്‍കിയതായി യൂണിവേഴ്‌സിറ്റി മെയ് 24 ന് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ബയൊ എഞ്ചിനിയറിംഗ് ഗവേഷണത്തിന് എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് എന്‍ഡോവ്‌മെന്റ് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് അധികൃതര്‍ പറഞ്ഞു.

ഗംഗല്‍ ഫാമിലി എന്‍ഡോവ്‌മെന്റ് സ്‌ക്കോളര്‍ഷിപ്പ് ഫണ്ട്, യൂണിവേഴ്‌സിറ്റിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണ്. കോലേജ് ഡീന്‍ സ്‌റ്റെല്ല എന്‍ ബറ്റലാമ പറഞ്ഞു.

1983 മുതല്‍ 2001 വരെ ട്രൈ സ്റ്റേറ്റ് എഞ്ചിനിയറിംഗ് ആന്റ് മാനേജ്‌മെന്റ് കമ്പനി സി ഇ ഒ ആയിരുന്ന ശിവ ഗംഗല്‍ 2014 ലാണ് ഫാമിലി നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്‍ സ്ഥാപിച്ചട്. ഭാര്യ സ്‌നേഹ ലതയും കൊ. ഫൗണ്ടറായിരുന്നു.

1957 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ശിവ ഗംഗാലിന് ലഭിച്ചിരുന്നു.

സ്‌ക്കോളര്‍ഷിപ്പ് ഫണ്ടിലേക്ക് 500000 ഡോളര്‍ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ശിവയും ഭാര്യ സ്‌നേഹയും പറഞ്ഞു.

ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറി സമ്പന്നതയില്‍ കഴിയുന്ന നിരവധി ഇന്ത്യന്‍  കുടുംബങ്ങള്‍ വന്‍ തുകകള്‍ സംഭാവന നല്‍കുന്നത് മറ്റുള്ളവര്‍ക്ക് കൂടെ പ്രചോദനം നല്‍കുന്നതാണ്.

ഫ്‌ളോറിഡാ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ കുടുംബം 500000 ഡോളര്‍ സംഭാവന നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക