Image

ബ്രോങ്ക്‌സ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 March, 2012
ബ്രോങ്ക്‌സ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണങ്ങള്‍
ന്യൂയോര്‍ക്ക്‌:ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വരാചരണങ്ങള്‍ മാര്‍ച്ച്‌ 29-ന്‌ വ്യാഴാഴ്‌ച തുടങ്ങുന്ന നോമ്പുകാല ഒരുക്കധ്യാനത്തോടെ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന വചനപ്രഘോഷണങ്ങള്‍ക്ക്‌ പ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ജോയി ചെമ്പകശേരി (ബനഡിക്‌ടന്‍ റിട്രീറ്റ്‌ സെന്റര്‍ വയനാട്‌) നേതൃത്വം നല്‍കും.

വ്യാഴം, വെള്ളി (മാര്‍ച്ച്‌ 29,30) ദിവസങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെയും, ശനിയാഴ്‌ച (മാര്‍ച്ച്‌ 31) രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ്‌ ധ്യാനം. ഈ ദിവസങ്ങളില്‍ വിശുദ്ധവാര ഒരുക്കത്തിനായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ ഏഴുവരെ പ്രായമുള്ള കുട്ടികള്‍ക്കായി `ക്രിസ്റ്റ്‌-ടീന്‍' -ന്റെ നേതൃത്വത്തില്‍ പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

ഓശാന ഞായറാഴ്‌ചത്തെ (ഏപ്രില്‍ 1) തിരുകര്‍മ്മങ്ങള്‍ രാവിലെ 10 മണിക്ക്‌ ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി, തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും.

പെസഹാ വ്യാഴാഴ്‌ച (ഏപ്രില്‍ 5) വൈകുന്നേരം 7 മണിക്ക്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യബലി, അപ്പംമുറിക്കല്‍ എന്നിവയുണ്ടായിരിക്കും. ദുഖവെള്ളിയാഴ്‌ചത്തെ (ഏപ്രില്‍ 6) തിരുകര്‍മ്മങ്ങള്‍ രാവിലെ 9 മണിക്ക്‌ ആരംഭിക്കും. കുരിശിന്റെ വഴി, പീഢാനുഭവ ശുശ്രൂഷകള്‍, പാന വായന, പഷ്‌ണി കഞ്ഞി എന്നിവയും ഉണ്ടായിരിക്കും.

കുരിശിന്റെ വഴിയോടനുബന്ധിച്ച്‌ ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിക്കുന്ന കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളുടെ ദൃശ്യാവിഷ്‌കരണവും ഉണ്ടായിരിക്കും. ദുഖശനിയാഴ്‌ച (ഏപ്രില്‍ 7) രാവിലെ 9 മണിക്ക്‌ വി. കുര്‍ബാന, നിത്യസഹായ മാതാവിന്റെ നൊവേന, പുതിയ വെള്ളം, വെളിച്ചം എന്നിവയുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും.

ഉയിര്‍പ്പ്‌ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്‌ച വൈകുട്ട്‌ 8 മണിക്ക്‌ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്ക്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി, ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മികരായിരിക്കും.

ഏപ്രില്‍ എട്ടാംതീയതി ഉയിര്‍പ്പ്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ വി. കുര്‍ബാനയുണ്ടായിരിക്കും. വിശുദ്ധ വാരാചരണ ശുശ്രൂഷകളില്‍ പങ്കുചേരുന്നതിനായി എല്ലാ വിശ്വാസികളേയും കൈക്കാരന്മാരും, പള്ളികമ്മിറ്റിയും സ്വാഗതം ചെയ്യുന്നു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക