Image

സഞ്‌ജയ്‌ ദത്തിന്റെ ജീവിതം പറയുന്ന സഞ്‌ജുവിന്റെ ട്രെയിലര്‍ എത്തി

Published on 31 May, 2018
സഞ്‌ജയ്‌ ദത്തിന്റെ ജീവിതം പറയുന്ന സഞ്‌ജുവിന്റെ ട്രെയിലര്‍ എത്തി

ബോളിവുഡ്‌ സൂപ്പര്‍ താരം സഞ്‌ജയ്‌ ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ 'സഞ്‌ജു' വിന്റെ ട്രെയിലര്‍ പുറത്തറങ്ങി. ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സഞ്‌ജയ്‌ ദത്തിന്റെ വേഷം രണ്‍ബീര്‍ കപൂറാണ്‌ അവതരിപ്പിക്കുന്നത്‌.

ട്രയിലറില്‍ രൂപത്തിലും ഭാവത്തിലും സഞ്‌ജയ്‌ ദത്ത്‌ ആയി മാറിയിരിക്കുകയാണ്‌ രണ്‍ബീര്‍. താരത്തിന്റെ ശരീരഭാഷയും മേക്ക്‌ ഓവറുമെല്ലാം വന്‍ പ്രതീക്ഷയാണ്‌ ആരാധകര്‍ക്ക്‌ സമ്മാനിക്കുന്നത്‌. ചിത്രം സംവിധാനം ചെയ്യുന്നത്‌ രാജ്‌കുമാര്‍ ഹിറാനിയാണ്‌. തിരക്കഥ രചിച്ചിരിക്കുന്നത്‌ അഭിജിത്ത്‌ ജോഷിയാണ്‌.

സോനം കപൂര്‍, അനുഷ്‌കാ ശര്‍മ, മനീഷാ കൊയ്രാള, പരേഷ്‌ റാവല്‍ തുടങ്ങിയവരാണ്‌ മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്‌. ഫോക്‌സ്‌ സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ്‌ ചോപ്ര ഫിലിംസ്‌, രാജ്‌കുമാര്‍ ഹിറാനി ഫിലിംസ്‌ എന്നിവര്‍ സംയുക്തമായാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. ത്രീ ഇഡിയറ്റ്‌സ്‌, പികെ തുടങ്ങിയ സിനിമകളൂടെ സംവിധായകനാണ്‌ രാജ്‌കുമാര്‍ ഹിറാനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക