Image

അഴിമതിക്കെതി അണ്ണ ഹസാരെയടെ രണ്ടാംഘട്ട ഉപവാസ സമരം തുടങ്ങി

Published on 25 March, 2012
അഴിമതിക്കെതി അണ്ണ ഹസാരെയടെ രണ്ടാംഘട്ട ഉപവാസ സമരം തുടങ്ങി
ന്യൂഡല്‍ഹി: അഴിമതിക്കെതിരേയുള്ള സമഗ്ര ലോക്‌പാല്‍ ബില്ലിനു വേണ്ടി ഗാന്ധിയന്‍ അണ്ണ ഹസാരെ രണ്ടാംഘട്ട ഉപവാസം ആരംഭിച്ചു. ഇന്ന്‌ രാവിലെ 11 മണിയോടെയാണ്‌ അദ്ദേഹം ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സത്യഗ്രഹം ആരംഭിച്ചത്‌.

സമഗ്രമായ ലോക്‌പാല്‍ ബില്‍ പാസാക്കുക, അഴിമതിക്കെതിരെ പോരാടുന്നവരുടെ സംരക്ഷണം നിയമം മൂലം ഉറപ്പാക്കുന്ന വ്യവസ്ഥ ലോക്‌പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തുക, മധ്യപ്രദേശില്‍ മണല്‍മാഫിയ കൊലപ്പെടുത്തിയ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാറിന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഹസാരെ ഉപവാസം നടത്തുന്നത്‌.

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യത്തിനു നേരെ മുഖം തിരിക്കുകയാണെന്നും അഴിമതിക്കെതിരെ പോരാടുന്നവരുടെ ജീവന്‌ സംരക്ഷണം നല്‍കുന്നില്ലെന്നും അണ്ണ ഹസാരെ പറഞ്ഞു.

സത്യഗ്രഹ വേദിയിലേക്ക്‌ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയാരെയു ക്ഷണിച്ചിട്ടില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങള്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്‌.പോലീസ്‌ സ്ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക