Image

മൂന്നാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

Published on 31 May, 2018
മൂന്നാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

നോര്‍ത്ത് അമേരിക്കയിലെ ശ്രീനാരായണ ഗുരു സംഘടനകളുടെ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബിനാലെ കണ്‍വന്‍ഷന്‍ ജൂലൈ 19 മുതല്‍ 22വരെ ന്യൂയോര്‍ക്കിലെ എല്ലന്‍വില്ലിയില്‍ നടക്കും. കണ്‍വന്‍ഷനില്‍ പ്രമുഖ ആത്മീയ ആചാര്യന്‍മാര്‍ ഗുരു ദര്‍ശങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും. കേരളത്തിന്‍റെ നവോദ്ധാന നായകനായിരുന്ന ശ്രീനാരയണ ഗുരുവിന്‍റെ ജീവിതവും തത്ത്വചിന്തയും കവിതയും ആത്മീയ ചിന്താധാരകളും ഉള്‍ക്കൊള്ളുന്ന സെമിനാറുകളും സിംപോസിയവുമാണ് കണ്‍വന്‍ഷന്‍റെ പ്രധാന പരിപാടികള്‍. പ്രമുഖ ഗുരുദര്‍ശനമായ മനുഷ്യത്വത്തിന്‍റെ ഏകതയെക്കുറിച്ച്  പ്രമുഖര്‍ സെമിനാറുകള്‍ പ്രഭാഷണങ്ങള്‍ നടത്തും. 

സ്വാമി ഗുരുപ്രസാദ് (ശിവഗിരി ധര്‍മ്മസംഗം ട്രസ്റ്റ് മുന്‍ സെക്രട്ടറി) സ്വാമി മുക്താനന്ദ യതി (സ്കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍) അശോകന്‍ ചരുവില്‍ (കവി) എന്നിവര്‍ സെമിനാറുകള്‍ നയിക്കും. 

ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ കലാകാരന്‍മാരുടെ കലാവിരുന്നുകള്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളിലെ സന്ധ്യകളെ മനോഹരമാക്കും. 
പ്രമുഖ നര്‍ത്തകിയായ ഡോക്ടര്‍ രാജശ്രീവാര്യരുടെ നൃത്തപരിപാടിയും,  പ്രശസ്ത പിന്നണി ഗായകന്‍ ബിജുനാരായണനും സംഘവും നയിക്കുന്ന സംഗീതപരിപാടിയും  ചടങ്ങിന് മിഴിവേകും. അമേരിക്കയില്‍ നിന്നുള്ള യുവാക്കള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികളും ലഭിക്കും. 

ഡോ.എം.അനിരുദ്ധന്‍, ഡോ.ചന്ദ്രോത്ത് പുരുഷോത്തമന്‍, കല്ലുവിള വാസുദേവന്‍, സുധന്‍ പാലയ്ക്കല്‍, സജീവ്കുമാര്‍ ചെന്നാട്ട്, സുനില്‍കുമാര്‍ കൃഷ്ണന്‍ എന്നിവരാണ് കണ്‍വന്‍ഷന്‍ ഔദ്യോഗിക ഭാരവാഹികള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക