Image

'മോളേ... നീ പഠിക്കണം, തലയുയര്‍ത്തി നടക്കണം' നീനുവിന് തുണയായി ജോസഫിന്റെ വാക്കുകള്‍

Published on 31 May, 2018
'മോളേ... നീ പഠിക്കണം, തലയുയര്‍ത്തി നടക്കണം' നീനുവിന് തുണയായി ജോസഫിന്റെ വാക്കുകള്‍
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാണ് കെവിനെന്ന 23കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദാരുണമായി കൊല ചെയ്തത്. സ്വന്തം വീട്ടുകാരാണ് തന്റെ പ്രിയതമന്റെ മരണത്തിനുത്തരവാദിയെന്ന തിരിച്ചറില്‍ നീനു ഞെട്ടി. നീനുവിന്റെ കണ്ണുനീര്‍ വീണ് നനഞ്ഞത് ഓരോ മലയാളിയുടെയും ഇടനെഞ്ചാണ്.
നീനുവിനേക്കാള്‍ ഭീകരമായി കെവിന്റെ പിതാവ് ജോസഫിന്റെ അവസ്ഥ. മരുകള്‍ കാരണമല്ലേ തന്റെ മകന്റെ ജീവന്‍ പൊലിഞ്ഞതെന്ന് ചിന്തിക്കാതെ അവളുടെ വിഷമത്തില്‍ അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആ പിതാവ് മനുഷ്യത്വത്തിന്റെ നേര്‍ പ്രതീകമായി മാറുകയായിരുന്നു.
'നീനു, നീ പഠിക്കണം. തോല്‍പ്പിക്കാന്‍ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാര്‍ക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം.' സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്താ ജെറോം പറഞ്ഞപ്പോള്‍ ഇനിയില്ല എന്ന വാക്കുകൊണ്ട് അവള്‍ മറുപടി പറഞ്ഞപ്പോള്‍ അച്ഛന്‍ നീനുവിനൊപ്പമായിരുന്നു. മോളെ നീ പഠിക്കണം. ഇവളെ ഞങ്ങള്‍ക്ക് പഠിക്കാന്‍ വിടണം. അവള്‍ പോകും അല്ലേ മോളെ.. ഒരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം നീനു മൂളി. ഞാന്‍ പഠിക്കാം പോകാം അച്ഛാ എന്നായിരുന്നു നീനു പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക