Image

ഉത്തരാഖണ്ഡില്‍ പാലം തകര്‍ന്ന്‌ അഞ്ച്‌ പേര്‍ മരിച്ചു

Published on 25 March, 2012
ഉത്തരാഖണ്ഡില്‍ പാലം തകര്‍ന്ന്‌ അഞ്ച്‌ പേര്‍ മരിച്ചു
ഗര്‍വാള്‍: ഉത്തരാഖണ്ഡില്‍ പാലം തകര്‍ന്ന്‌ അഞ്ച്‌ പേര്‍ മരിച്ചു. പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ്‌ മരിച്ചത്‌. 36 പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്‌. പൗരി ഗര്‍വാള്‍ ജില്ലയിലെ ചൗരാസില്‍ ഞായറാഴ്‌ച വെളുപ്പിന്‌ മൂന്നിനാണ്‌ അപകടം.

പാലത്തിന്‍െറ കോണ്‍ക്രീറ്റ്‌ പണികള്‍ നടക്കുന്നിതിടെയാണ്‌ തകര്‍ന്നു വീണത്‌. ദുരന്ത നിവാരണ സംഘത്തിന്‍െറ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പാലത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന്‌ സംശയിക്കുന്നു.
ഉത്തരാഖണ്ഡില്‍ പാലം തകര്‍ന്ന്‌ അഞ്ച്‌ പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക