Image

കര്‍ണാടകയില്‍ അഞ്ചു വര്‍ഷവും കുമാര സ്വാമി തന്നെ ഭരിക്കും

Published on 01 June, 2018
കര്‍ണാടകയില്‍ അഞ്ചു വര്‍ഷവും കുമാര സ്വാമി തന്നെ ഭരിക്കും


ന്യൂഡല്‍ഹി: ജെഡിഎസും കോണ്‍ഗ്രസും ഒന്നിച്ച്‌ ഭരിക്കുന്ന കര്‍ണാടകത്തിലെ കൂട്ടു കക്ഷി മന്ത്രി സഭയില്‍ അഞ്ചു വര്‍ഷവും കുമാര സ്വാമി തന്നെ ഭരിക്കാന്‍ തീരുമാനമായി. 2019ല്‍ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച്‌ മത്സരിക്കാനും വെള്ളിയാഴ്‌ച ധാരണയായി.

കര്‍ണാടക സഖ്യസര്‍ക്കാരില്‍ ധനവകുപ്പ്‌ ജനതാദളി (എസ്‌)നും ആഭ്യന്തരം കോണ്‍ഗ്രസിനുമെന്ന ധാരണയില്‍ മന്ത്രിസഭാ വികസനം ഇന്നു പ്രഖ്യാപിച്ചേക്കും. വകുപ്പ്‌ വിഭജന വിശദാംശങ്ങള്‍ ഇന്നു പുറത്തുവിടുമെന്നു മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി അറിയിച്ചു. മുതിര്‍ന്ന നേതാക്കളുമായി സഖ്യകക്ഷി ഏകോപന സമിതി പോലുള്ള വിഷയങ്ങളില്‍ അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷമാകും വകുപ്പുകള്‍ പ്രഖ്യാപിക്കുകയെന്നും വ്യക്തമാക്കി.

ഇതിനിടെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചികില്‍സയ്‌ക്കായി യുഎസില്‍ പോയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ ദള്‍ നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക