Image

വൃക്ക മാറ്റിവയ്‌ക്കലിന്‌ വിധേയനായ ജെയ്‌റ്റ്‌ലി ജൂണ്‍ ഒടുവില്‍ ചുമതലയേല്‍ക്കും

Published on 01 June, 2018
വൃക്ക മാറ്റിവയ്‌ക്കലിന്‌ വിധേയനായ ജെയ്‌റ്റ്‌ലി ജൂണ്‍ ഒടുവില്‍ ചുമതലയേല്‍ക്കും

വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ധനകാര്യ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ഈ മാസം ഒടുവില്‍ ഓഫീസിലെത്തി ചുമതലകള്‍ ഏറ്റെടുക്കും. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന അദ്ദേഹത്തെ ഈയാഴ്‌ച ഡിസ്‌ചാര്‍ജ്‌ ചെയ്യും. റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ്‌ മന്ത്രി പിയുഷ്‌ ഗോയലിനാണ്‌ ഇപ്പോള്‍ ധന വകുപ്പിന്റെ ചുമതല. പ്രധാനമന്ത്രിയുടെ വെബ്‌ സൈറ്റില്‍ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ പേരിനൊപ്പം `വകുപ്പില്ലാ മന്ത്രി' എന്നാണ്‌ നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

65 കാരനായ ജെയ്‌റ്റ്‌ലി മെയ്‌ 14 നാണു വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായത്‌. അതിനു മുന്‍പ്‌ ഡയാലിസിസിന്‌ വിധേയനായിരുന്ന അദ്ദേഹം ഏപ്രില്‍ മുതല്‍ ഓഫീസില്‍ എത്തിയിരുന്നില്ല. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഹൃദയ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. മാക്‌സ്‌ ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ നടത്തിയതെങ്കിലും സ്ഥിതി അല്‌പം ഗുരുതരമായതിനാല്‍ എയിമ്‌സിലേക്ക്‌ മാറ്റുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക