കീര്‍ത്തി സുരേഷിനെ എത്ര
അഭിനന്ദിച്ചാലും മതിയാകില്ലന്നുപ്രവീണ. മഹാനടിയിലെ കീര്‍ത്തി
സുരേഷിന്റെ അഭിനയം കണ്ട് അതിശയിച്ചുപോയെന്നും പ്രവീണ പറയുന്നു. ഇത്ര
ചെറുപ്പത്തില്‍ ഇത്രയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തിയെ എത്ര
അഭിനന്ദിച്ചാലും മതിയാകില്ല. ആ പെണ്‍കുട്ടി ഇങ്ങനെയൊക്കെ അഭിനയിക്കുമോ എന്ന് പോലും
ചിന്തിച്ചുപോയെന്നും പ്രവീണ പറയുന്നു.
കുട്ടിക്കാലം മുതലേ കീര്‍ത്തിയെ
കാണുന്നതാണ്. അവള് എത്ര ഉയരത്തിലെത്തിയിരിക്കുന്നു. നല്ല സംവിധായകന്, ശക്തമായ
തിരക്കഥ, മികച്ച കഥാപാത്രം ഇവയൊക്കെ ലഭിക്കുമ്ബോഴാണ് നമുക്കും മികച്ച പ്രകടനം
പുറത്തെടുക്കാനാകുക. ഇതെല്ലാം കിട്ടിയാലും കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവുമൊക്കെ
വിജയത്തിന്റെ ഘടകങ്ങളാണ്.
'മലയാളത്തില്‍ അഭിനയത്തിന്റെ തലങ്ങളൊക്കെ മാറി.
വെറുതെ സംസാരിച്ചിരിക്കുന്നതുപോലെയാകും ഷോട്ട് എടുക്കുക. ഒരു സിനിമയില്‍ പോലും
അഭിനയിക്കാതെ എത്തുന്നവരുടെ പ്രകടനം കണ്ടാല്‍ നമ്മള് തന്നെ ഞെട്ടിപ്പോകും. അതും
പുതിയ കുട്ടികള്‍. അവരെയൊക്കെ കാണുമ്ബോള്‍ നമ്മളൊക്കെ വേസ്റ്റാണെന്ന്
തോന്നിപ്പോകുമെന്നും പ്രവീണ പറയുന്നു.