Image

~ താന്‍ പ്രണയത്തിലാണെന്ന്‌ സമ്മതിച്ച്‌ രണ്‍ബീര്‍

Published on 01 June, 2018
   ~ താന്‍ പ്രണയത്തിലാണെന്ന്‌ സമ്മതിച്ച്‌ രണ്‍ബീര്‍

ബോളിവുഡിലെ ചുള്ളന്‍ ചെക്കന്‍ രണ്‍ബീറും ആലിയഭട്ടും പ്രണയത്തിലാണെന്ന്‌ വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട്‌ കുറേ നാളായി. എന്നാല്‍ ഇവരില്‍ ആരും അത്‌ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ താന്‍ ആലിയയുമായി പ്രണയത്തിലാണെന്ന്‌രണ്‍ബീര്‍ തന്നെ തന്റെ മനസു തുറന്നിരിക്കുന്നു. ജിക്യൂ മാഗസിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

മുമ്പ്‌ ഒരു അഭിമുഖത്തില്‍ തനിക്ക്‌ രണ്‍ബീറിനോട്‌ ഒരു ക്രഷ്‌ ഉണ്ടെന്ന്‌ ആലിയ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഇരുവരെയും ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകള്‍ പ്രചരിച്ചത്‌. എന്നാല്‍ അന്നൊന്നും രണ്‍ബീറോ ആലിയയോ ഇതു സംബന്ധിച്ച്‌ ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ സോനം കപൂറിന്റെ വിവാഹത്തിന്‌ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ്‌ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന്‌ ബോളിവുഡില്‍ പാട്ടായത്‌. തുടര്‍ന്നാണ്‌ രണ്‍ബീറും പ്രണയം തുറന്നു സമ്മതിച്ചത്‌.
`` എനിക്കിതിനെ കുറിച്ച്‌ ഒന്നും പറയാന്‍ കഴിയില്ല. ഇതു തീര്‍ത്തും പുതിയ അനുഭവമാണ്‌. അതിനെ കുറിച്ച്‌ അമിതമായി സംസാരിക്കാന്‍ താല്‍പര്യമില്ല. അതിന്‌ അതിന്റേതായ സമയവും ഇടവും അത്യാവശ്യമാണ്‌. ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകി നടക്കുകയാണ്‌.

അവളുടെ പരിശ്രമം കാണുമ്പോള്‍, അഭിനയം കാണുമ്പോള്‍, ജീവിതത്തില്‍ ഞാന്‍ എന്താണോ സ്വപ്‌നം കാണുന്നത്‌ അത്‌ അവള്‍ എനിക്കു നല്‍കുന്നു. പ്രണയത്തിലാവുക എന്നത്‌ തികച്ചും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്‌.



വളരെ ആകാംക്ഷ ഉണ്ടാക്കുന്ന അനുഭവം. പുതിയ താളം, പുതിയ വ്യക്തി, പുതിയ പ്രതീക്ഷകള്‍...പഴയതെല്ലാം പുതിയതായി മാറുന്നു. അതായത്‌ എല്ലാം മനോഹരവും പ്രണയാതുരവും ആകുന്നു. ഇപ്പോള്‍ എനിക്ക്‌ കൂടുതല്‍ സമചിത്തത കൈവന്നതായി തോന്നുന്നു. ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്നു.'' രണ്‍ബീര്‍ പറഞ്ഞു.

ആര്യന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്‌ത്രയിലാണ്‌ രണ്‍ബീറും ആലിയയും ഇപ്പോള്‍ ഒരുമിച്ചഭിനയിക്കുന്നത്‌.













































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക