Image

ജര്‍മ്മനിയിലെ വന്‍ നഗരങ്ങളില്‍ പെന്‍ഷന്‍ വര്‍ദ്ധനവിന് സാദ്ധ്യത

ജോര്‍ജ് ജോണ്‍ Published on 01 June, 2018
ജര്‍മ്മനിയിലെ വന്‍ നഗരങ്ങളില്‍ പെന്‍ഷന്‍ വര്‍ദ്ധനവിന് സാദ്ധ്യത
ബെര്‍ലിന്‍:  ജര്‍മ്മനിയിലെ വന്‍ നഗരങ്ങളിലെ വര്‍ദ്ധിച്ച താമസ ചിലവുകള്‍, യാത്രാ ചിലവുകള്‍ എന്നിവ പരിഗണിച്ച് പെന്‍ഷന്‍ വര്‍ദ്ധനവ് വരുത്തണമെന്ന് പെന്‍ഷന്‍ പദ്ധതി പ്രസിഡന്റ് ഗുണ്ടുലാ റോസ്ബാഹ് ആവശ്യപ്പെട്ടു. ഈ വര്‍ഷം 2018, ജൂലായ് 01 മുതല്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്ന പെന്‍ഷന്‍ തുക പോലും ജര്‍മനിയിലെ വന്‍ നഗരങ്ങളില്‍ താമസിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് ജീവിക്കാന്‍ തികയുകയില്ല എന്ന് ഗുണ്ടുലാ റോസ്ബാഹ് കണക്കുകള്‍ ഉദ്ധരിച്ച് വിശദീകരിച്ചു. ഇപ്പോള്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുക പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുകയേക്കാള്‍ കുറവായതുകൊണ്ട് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സിറ്റികളില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ദാരിദ്ര്യം അനുഭവിക്കുകയാണെന്നും ഗുണ്ടുലാ റോസ്ബാഹ് പറഞ്ഞു. 

ജര്‍മ്മനിയിലെ വന്‍ നഗരങ്ങളില്‍ പെന്‍ഷന്‍ വര്‍ദ്ധനവിന് സാദ്ധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക