Image

ക്യാന്‍സറിനോടും ജീവിതദുരിതങ്ങളോടും ലിജിമോളുടെ പോരാട്ടത്തില്‍ പകരൂ ഇത്തിരി സാന്ത്വനം

Published on 01 June, 2018
 ക്യാന്‍സറിനോടും ജീവിതദുരിതങ്ങളോടും ലിജിമോളുടെ പോരാട്ടത്തില്‍ പകരൂ ഇത്തിരി സാന്ത്വനം

കോട്ടയം: ചെറുപ്പം മുതലേ വിധിയുമായി പോരാട്ടം തുടരുന്ന ലിജിമോള്‍, തന്നെ വിടാതെ പിന്തുടരുന്ന കാന്‍സര്‍ രോഗത്തെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമത്തില്‍ ഉദാരമതികളുടെ സഹായം തേടുന്നു. വേദനകളേറെ താണ്ടിയാണ്‌ ലിജി വളര്‍ന്നു വന്നത്‌. പഠനകാലത്തു തന്നെ അമ്മയെ നഷ്‌ടമായി.

ലിജിയും സഹോദരിയും പിന്നീട്‌ പിതാവിന്റെ സംരക്‌ഷണയിലാണ്‌ വളര്‍ന്നത്‌. പിതാവ്‌ വീണ്ടും വിവാഹവും ചെയ്‌തു. പക്ഷേ പെറ്റമ്മയുടെനഷ്‌ടം ആ സഹോദരിമാര്‍ക്കെന്നും തീരാവേദനതന്നെയായി. പ്ലസ്‌ടുവും കമ്പ്യൂട്ടറും പഠിച്ച ലിജി ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നുണ്ട്‌.

വിവാഹവും മകെന്റ ജനനവുംകഴിഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക്‌ ആശ്വാസം ലഭിച്ചില്ല. 2013ല്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യൂട്രസ്‌ ഓപ്പറേഷന്‍ ചെയ്‌ത ലിജിക്ക്‌ ഒരുമാസമായി ബ്രസ്റ്റ്‌ ക്യാന്‍സറും സ്ഥിരീകരിച്ചിരിക്കുന്നു.

മെഡിക്കല്‍ കോളജില്‍ ചികില്‍സാ നടപടികളില്‍ കാലതാമസം വരുന്നതിനാല്‍ അത്യാവശ്യസാഹചര്യം കണക്കിലെടുത്ത്‌ കാരിത്താസ്‌ ആശുപത്രിയില്‍ മെയ്‌ 23 ന്‌ ഓപ്പറേഷന്‍ ചെയ്‌തു. കടംവാങ്ങിയുംമറ്റുമാണ്‌ ഇതിനുള്ള തുക കണ്ടെത്തിയത.്‌. ഇനിയും തുടര്‍ചികില്‍സകള്‍ - കീമോതെറാപ്പിയും റേഡിയേഷനും എല്ലാംആവശ്യമാണ്‌.

രോഗാവസ്ഥയിലും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി, ഭര്‍ത്താവ്‌ സന്തോഷി(സിബി)നൊപ്പം തികഞ്ഞ ആത്മവിശ്വാസത്തോടെ ഓടിനടക്കുകയായിരുന്നു ഈ മുപ്പത്തിയാറുകാരി. സന്തോഷിനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അഭിനവിനും ഭര്‍തൃമാതാവ്‌ കൗസല്യക്കുമൊപ്പമാണ്‌ ലിജി താമസിക്കുന്നത്‌.

ലിജിയുടെ ജോലിയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്‌. രണ്ടുമാസത്തോളമായി ലിജിക്ക്‌ ജോലിക്ക്‌ പോകാനാകുന്നില്ല. സന്തോഷിനും ആസ്‌മയുടെയും മറ്റും ബുദ്ധിമുട്ടുകള്‍ അലട്ടുന്നതിനാല്‍ കൂലിപ്പണിക്കൊന്നും സ്ഥിരമായിപോകാനാകുന്നില്ല. ചികില്‍സാ സംബന്ധിയായ കാര്യങ്ങള്‍ക്ക്‌ ലിജിക്കൊപ്പം പോകേണ്ടതിനാല്‍ ചെറിയ പണികള്‍ക്ക്‌ പോലും പോകാന്‍ സാധിക്കാത്ത സ്‌ഥിതിയാണ്‌.

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന്‌ അഞ്ച്‌ വര്‍ഷംമുമ്പ്‌ യൂട്രസ്‌ ഓപ്പറേഷന്‍ ചെയ്‌ത ലിജി ഇത്ര നാളും മെഡിക്കല്‍ കോളജില്‍ തുടര്‍ചികില്‍സയിലായിരുന്നു.

ജീവിതപ്രാരാബ്‌ധങ്ങളുമായി മല്ലിടുന്ന ലിജിയും കുടുംബവും ചികില്‍സയ്‌ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്‌. ലിജിയുടെ മൂത്ത സഹോദരിയും വര്‍ഷങ്ങളായി ക്യാന്‍സറിന്‌ ചികില്‍സയിലാണ്‌.
ലിജിയുടെ അക്കൗണ്ട്‌ നമ്പര്‍: 1140101063801(കാനറാ ബാങ്ക്‌ പരിപ്പ്‌ ബ്രാഞ്ച്‌)
ഐഎഫ്‌എസ്‌സി കോഡ്‌: CNRB 0001140.

വിലാസം: LIJIMOLL SANTHOSH,
SRAMPITHARA HOUSE,
PULIKKUTTISSERY P O
KOTTAYAM-
PIN-686015.
ഫോണ്‍: 9846824012
9562718138
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക