Image

ഡോ. സിന്ധു പിള്ള: ഫോമയില്‍ സേവനത്തിന്റെ കരുത്തുറ്റ പുതിയ നിര

Published on 01 June, 2018
ഡോ. സിന്ധു പിള്ള: ഫോമയില്‍ സേവനത്തിന്റെ കരുത്തുറ്റ പുതിയ നിര
ഫോമായുടെ വനിതാ പ്രതിനിധിയായി കാലിഫോര്‍ണിയയില്‍ നിന്നു മല്‍സരിക്കുന്ന ഡോ. സിന്ധു പിള്ള വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യവുമായാണു വോട്ട് തേടുന്നത്. പ്രത്യേക പാനലിലില്ല. ഒരാള്‍ക്കെതിരെയും എന്തെങ്കിലും പറയാനോ വിമര്‍ശിക്കാനോ ഒരുക്കവുമല്ല. തന്റെ സേവനം ആവശ്യമെന്നു ഡലിഗേറ്റുകള്‍ അംഗീകരിച്ചാല്‍ സന്തോഷം. ഇല്ലെങ്കിലും വിരോധമില്ല.

ഡോ. സാറാ ഈശോയുടെ നേതൃത്വത്തില്‍ ഫോമാ വിമന്‍സ് ഫോറം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണു തന്നെയും ഈ രംഗത്തേക്കു ആകര്‍ഷിച്ചതെന്നു പീഡിയാട്രിഷനായ ഡോ. സിന്ധു പിള്ള ചൂണ്ടിക്കാട്ടുന്നു. ഈ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നുവനിത ഫോറം ലോസ് ആഞ്ചലസ് കോ ഓര്‍ഡിനേറ്റര്‍ ആയ അവര്‍ നിര്‍ദേശിക്കുന്നു. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൊളര്‍ഷിപ്പ്, പാലിയം കെയര്‍എന്നിവപോലുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

കാലിഫോര്‍ണിയ റീജിയന്‍ (വെസ്റ്റേണ്‍) കൂടുതല്‍ സജീവമാക്കുക, കൂടുതല്‍ വനിതകളെ ഫോമയിലെത്തിക്കുക എന്നിവയാണു മറ്റു ലക്ഷ്യങ്ങള്‍.

ഇലക്ഷനില്‍ സ്ഥാനാര്‍ഥിയുടെ യോഗ്യതയും കഴിവും മാത്രമേ നോക്കാവൂ എന്നാണു ഡോ. സിന്ധു പിള്ളയുടെ പക്ഷം. ജാതി-മത ചിന്തകള്‍ക്കു പ്രസക്തിയില്ല.

ഫോമയടക്കം സംഘടനകളില്‍ വനിതാ പ്രാതിനിധ്യത്തിന്റെ കുറവുണ്ടെന്നവര്‍ ചൂണ്ടിക്കാട്ടി. പ്രധാന കാരണം സ്ത്രീകള്‍ വരാന്‍ മടിക്കുന്നു എന്നതാണ്. ജോലിയും വീട്ടുകാര്യവും കഴിഞ്ഞു പൊതു പ്രവര്‍ത്തനത്തിനിറങ്ങാന്‍ പലര്‍ക്കും സമയമോ താല്പര്യമോ ഇല്ല. അവ മാറ്റി വയ്ക്കാവുന്നതുമല്ലല്ലോ. എന്നിട്ടും കുറച്ചെങ്കിലും സ്ത്രീകര്‍ പ്രവര്‍ത്തന സന്നദ്ധരായി വരുന്നു. അവരെപ്രോല്‍സാഹിപ്പിക്കുകയാണു വേണ്ടത്.

ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടു പോകുന്ന സ്ത്രീക്ക് പൊതുരംഗത്തു പ്രവര്‍ത്തിക്കുക വിഷമകരമല്ല. അതിനു തയ്യാറാവുന്നവരെ അംഗീകരിക്കാന്‍ സംഘടനകള്‍ മറക്കരുത്.

ഇലക്ഷന്‍ കാലത്തും മറ്റുംവൈരാഗ്യബുദ്ധി കാണുമ്പോള്‍ ഇത്രയധികം വെറുപ്പ് ഉള്ളിലുണ്ടൊ എന്നു അതിശയിക്കും. അമിതമായ മല്‍സരബുദ്ധിയുടെ ആവശ്യമൊന്നുമില്ല. അവ ഒഴിവാക്കാനാണു നോക്കേണ്ടത്.

പീഡിയാട്രിഷനെന്ന നിലയില്‍ രണ്ടാം തലമുറയുടെ പ്രശ്‌നങ്ങളെപറ്റി തികഞ്ഞ ബോധ്യമുണ്ട്. വീട്ടില്‍ കുട്ടികലെ പേടിപ്പിച്ച് വളര്‍ത്തരുത്. അതു പോലെ സര്‍വതന്ത്ര സ്വാതന്ത്യവും നന്നല്ല. കുട്ടികള്‍ക്ക് എന്തും വീട്ടില്‍ തുറന്നു പറയാന്‍ കഴിയണം. അവര്‍ക്കായി മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ഒന്നും മിണ്ടാതെ കുട്ടികള്‍ ഒറ്റപ്പെടുമ്പോള്‍ പ്രശ്‌നമായി. വീട്ടില്‍ തന്നെ ആരും ശ്രദ്ധിക്കുന്നില്ല, സ്വാതന്ത്യമില്ല എന്നൊന്നും കുട്ടികള്‍ക്കു തോന്നരുത്. വീട്ടില്‍ നിന്നു നല്ല പരിശീലനം ലഭിച്ചാല്‍ പീയര്‍ പ്രഷറിനെ അതിജീവിക്കാനാവും. രണ്ടു സംസ്‌കാരത്തില്‍ ജീവിക്കുമ്പോള്‍ നല്ലതു മാത്രം ഉള്‍ക്കോള്ളാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.
എങ്കിലും കുട്ടികളുടെ മേല്‍ ഒരു കണ്ണു വേണം.

ഇത്തരം കാര്യങ്ങളൊക്കെ ഫോമാ കണ്വന്‍ഷനിലും മറ്റും സെമിനാര്‍ വിഷയങ്ങാളാവണം. കുട്ടികളും മാതാപിതാക്കളും പങ്കെടുക്കുന്ന സംവാദങ്ങളും മറ്റും ഉപകാരപ്രദമായിരിക്കും

1991ല്‍ അമേരിക്കയിലെത്തിയഡോക്ടര്‍ കഴിഞ്ഞ 20 വര്‍ഷമായി കാലിഫോര്‍ണിയയിലെ മരിയട്ടയില്‍ താമസിക്കുന്നു.മരിയട്ടയില്‍ ഇന്‍ലന്‍ഡ് പീഡിയാട്രിക്സ് എന്ന പേരില്‍ രണ്ട് സ്ഥാപനങ്ങള്‍ നടത്തി വരുന്ന ഡോ. സിന്ധു,നര്‍ത്തകി, ഗായിക എന്നി നിലകളിലും ഏവര്‍ക്കും സുപരിചിതയാണ്.ഓള്‍ കേരള മെഡിക്കല്‍ ഗ്രാജുവൈറ്റ്സ് (എ.കെ.എം.ജി), കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) എന്നിവയുടെനേത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നുംബിരുദം കഴിഞ്ഞു അമേരിക്കയില്‍ എത്തിയ അവര്‍1995 ല്‍ ചിക്കാഗോയില്‍ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വര്‍ഷം ചിക്കാഗോയില്‍ ജോലി ചെയ്ത ശേഷം 1998 ല്‍ മരിയട്ടയില്‍ സ്ഥിര താമസം ആയി.ലോമ ലിന്‍ഡ ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗം മേധാവി ആയും റാഞ്ചോ സ്പ്രിങ്ങ്സ് ഹോസ്പിറ്റല്‍ലില്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു വരുന്നു.

വെസ്റ്റേണ്‍ റീജിയന്‍ ഐക്യകണ്ഠമായിആണ് സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിര്‍ദ്ദേശം ചെയ്തത്. ഡോക്ടര്‍ സിന്ധു പിള്ളയെ പോലെ കഴിവുള്ളവര്‍ സംഘടനക്ക് ശക്തി പകരും എന്നതില്‍ സംശയമില്ല എന്ന വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ക്ണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‍സ് ഫോറം ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഡോ. സിന്ധു പിള്ള: ഫോമയില്‍ സേവനത്തിന്റെ കരുത്തുറ്റ പുതിയ നിര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക