Image

സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

ജോര്‍ജ് തുമ്പയില്‍ Published on 01 June, 2018
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്  സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം
ന്യൂജേഴ്‌സി: സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലൻഡ്   എന്നീ രാജ്യങ്ങള്‍ സുഖലോലുപതയോടെ സന്ദര്‍ശിക്കാന്‍ ജനപ്രിയ ട്രാവല്‍ ഏജന്‍സി കെയര്‍വേസ് ട്രാവല്‍സ് സുവര്‍ണാവസരമൊരുക്കുന്നു. കാല്‍നൂറ്റാണ്ടിലേറെ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ പരിചയവും പക്വതയുമുള്ള പി.ടി ചാക്കോയുടെ കെയര്‍വേസ് ട്രാവല്‍സാണ് സിംഗപ്പൂരിന്റെയും മലേഷ്യയുടെയും ബാങ്കോക്കിന്റെയും മനോഹാരിത നേരിട്ടു കാണാന്‍ അവസമൊരുക്കുന്നത്. ഓരോ രാജ്യത്തും നേരിട്ടു ചെന്നു അവിടെ സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും നേരിട്ടു നടപ്പാക്കിയതിനു ശേഷം മാത്രം ടൂര്‍ പദ്ധതി തയ്യാറാക്കുന്നുവെന്നതാണ് കെയര്‍വേസ് ട്രാവല്‍സിന്റെ പ്രത്യേകത. ഇതിനായി കെയര്‍വേസ് ട്രാവല്‍സിന്റെ ചുക്കാന്‍ പിടിക്കുന്ന പി.ടി ചാക്കോ അതാതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ഓരോ യാത്രികനും വേണ്ട സുരക്ഷയും വിനോദോപാധികളും താമസ-തുടര്‍ യാത്രാ സൗകര്യങ്ങളുമുണ്ടെന്നും ഉറപ്പുവരുത്തുന്നു.

2000-ല്‍ ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്ത്, ടര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ചു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയാണ് ഹോളി ലാന്‍ഡ് ടൂര്‍ പദ്ധതി നടപ്പാക്കിയത്. ഇന്നും കെയര്‍വേസ് ട്രാവല്‍സിന്റെ വിശുദ്ധനാടുകളിലേക്കുള്ള തീര്‍ത്ഥാടനം അനസ്യൂതം തുടരുകയാണ്. മലേഷ്യ, സിംഗപ്പൂര്‍, ബാങ്കോക്ക് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ച് മെച്ചപ്പെട്ട ടൂര്‍ ഓപ്പറേറ്റര്‍മാരെയും ട്രാവല്‍ ഏജന്റുമാരെയും കണ്ടെത്തി സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെടുന്ന ഇടങ്ങളിലൂടെയും യാത്ര ചെയ്തതിനു ശേഷമാണ് പുതിയ ട്രാവല്‍ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ്, ടര്‍ക്കി-റോം, ടര്‍ക്കി-ഗ്രീസ്, വിശുദ്ധനാടുകളിലേക്കുള്ള ടൂര്‍ എന്നിവയും വിജയകരമായി നടന്നു വരുന്നു. ഉയര്‍ന്ന നിലവാരം, വിശ്വാസ്യത, അതാതു രാജ്യങ്ങളിലെ ഉന്നത നിലവാരമുള്ള ട്രാവല്‍ ഏജന്‍സികളുമായി മാത്രം ചേര്‍ന്നുള്ള ടൂര്‍ പദ്ധതികള്‍, അവരുടെ വൈദഗ്ധ്യം എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയ സഞ്ചാരപദ്ധതികളെല്ലാം തന്നെ കെയര്‍വേസ് ട്രാവല്‍സിന്റെ വിജയകിരീടത്തിലെ പൊന്‍തൂവലുകളായി.

സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര 2018 സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 7 വരെയാണ്. ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകള്‍, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍, സവിശേഷമാര്‍ന്നതും സമാനതകളില്ലാത്തതുമായ യാത്രാനുഭവങ്ങള്‍ എന്നിവയൊക്കെ കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാപരിപാടി 10 ദിവസം നീണ്ടു നില്‍ക്കും. സിംഗപ്പൂര്‍, ബാങ്കോക്ക്, പെനാങ്, ക്വാലാലംപൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയില്‍ മൂന്നു രാജ്യങ്ങളുടെയും ചരിത്രവും പ്രകൃതിയും തൊട്ടറിയാന്‍ അവസരമുണ്ട്. ക്വാലാലംപൂരില്‍ ഷെറാട്ടണ്‍ ഇംപീരിയലിലും പെനാങ്ങില്‍ സെന്റ് ഗില്‍സ് ദി വെംബ്ലിയിലും ബാങ്കോക്കില്‍ നൊവോട്ടല്‍ ബാങ്കോക്കിലും സിംഗപ്പൂരില്‍ ഓര്‍ക്കാര്‍ഡ് പരേഡ് ഹോട്ടലിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കുടിയേറിയ ധാരാളം മലയാളിസമൂഹങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങളിലുള്ള മലയാളികളെ യാത്രയ്ക്കിടയില്‍ ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ താമസിക്കുന്ന സഹോദരങ്ങളെ കാണാനും അവരോടൊപ്പം ഇത്തിരി നിമിഷം ചെലവഴിക്കാനും കഴിയുന്ന രീതിയിലുള്ള സൗഹാര്‍ദ്ദ യാത്രാപരിപാടിയില്‍ പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് യാത്രികരെ കാത്തിരിക്കുന്നത്.

കെയര്‍വേസിന്റെ ഏതെങ്കിലുമൊരു ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു തിരിച്ചു വന്നവര്‍ക്കൊക്കെ നല്ല അനുഭവങ്ങള്‍ മാത്രമാണ് പങ്കുവയ്ക്കാനുള്ളതെന്നു സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ടൂര്‍ പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എത്ര ദിവസത്തെ സന്ദര്‍ശപരിപാടിയാണെന്നും ഏതു തരത്തിലുള്ള ഹോട്ടലുകളിലാണ് താമസിക്കുന്നതെന്നും ടൂര്‍ ഓപ്പറേറ്റര്‍മാരോടു നേരത്തെ ചോദിച്ചു മനസ്സിലാക്കി താരതമ്യപഠനം ചെയ്തതിനു ശേഷം മാത്രം ബുക്ക് ചെയ്യുകയെന്നതാണ് യാ്രതാകുതകികളോടു തനിക്കു പറയാനുള്ളതെന്നു പി.ടി. ചാക്കോ അറിയിച്ചു. സഞ്ചാരികള്‍ക്കു തെരഞ്ഞെടുക്കാന്‍ സൗകര്യപ്രദമായ ടൂര്‍ ഓപ്പറേറ്റര്‍മാരുണ്ടെങ്കിലും കെയര്‍വേസിനോളം വിശ്വസ്തത പുലര്‍ത്തുന്ന മറ്റൊരു ട്രാവല്‍ ഏജന്‍സിയെ കണ്ടെത്തുക വിഷമം. പി.ടി. ചാക്കോയ്ക്ക് ഇതുവെറും ബിസിനസ്സല്ല. ഒരു നിയോഗമാണ്; കാലമേല്‍പ്പിച്ച ദൗത്യം. രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സഞ്ചാരത്തിനൊപ്പം യാത്രികര്‍ക്കു സഞ്ചരിക്കാനും അവസരമുണ്ടാക്കുന്ന അപൂര്‍വ്വ വ്യക്തിത്വം.

യാത്രാ തുകയില്‍ വിമാനയാത്രാക്കൂലി, ടാക്‌സ്, പ്രവേശനഫീസുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം, ബ്രേക്ക്ഫാസ്്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗഹൃദങ്ങളുടെ അതിര്‍വരമ്പുകളില്ലാത്ത ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഈ അപൂര്‍വ്വമായ യാത്രാ പരിപാടിയിലേക്ക് ഇതിനോടകം നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സിംഗപ്പൂര്‍-ബാങ്കോക്ക്- മലേഷ്യ യാത്രാ പരിപാടിയില്‍ പങ്കെടുക്കാനും നോര്‍ത്ത് അമേരിക്കയില്‍ നിന്നും യാത്ര തിരിച്ച് ഈ പുത്തന്‍ യാത്രാനുഭവം അവിസ്മരണീയമാക്കാനും പി.ടി ചാക്കോയും അദ്ദേഹത്തിന്റെ കെയര്‍വേസ് ട്രാവല്‍സും എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചിട്ടുണ്ട്. ജോര്‍ദാന്‍, ഇസ്രയേല്‍, ഈജിപ്ത് എന്നിവിടങ്ങൡലേക്ക് ഈ വര്‍ഷം സെപ്തംബര്‍ 16 മുതല്‍ 29 വരെയും അടുത്ത വര്‍ഷം ഏപ്രില്‍ 22 മുതല്‍ മെയ് അഞ്ചുവരെയും യാത്രാപരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: പി.ടി ചാക്കോ (201)483-7151
careways32@gmail.com, www.bestholylandtours.com
Join WhatsApp News
BJP(B.J. Pathrose) 2018-06-01 23:08:39
എന്റെ സുഹൃത്തിന്റെ ഭാര്യ ഹോളിലാൻഡിൽ വച്ച് മരിച്ചിട്ട് യു എസ എ യിൽ കൊണ്ടുവന്നാണ് അടക്കിയത് . അവിടെ വളരെ ചീപ്പായിട്ട് അടക്കാം എന്ന് പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല.  കാരണം ചോദിച്ചപ്പോൾ അവിടെ അടക്കിയവർ മൂന്നാം ദിവസം ഉയർത്തെഴുന്നേല്ക്കുമെന്നാണ് അയാൾ വിശ്വസിക്കുന്നത് . അതുകൊണ്ട് അദ്ദേഹത്തിന് വലിയ വാശിയായിരുന്നു ഭാര്യ  അമേരിക്കയിൽ കൊണ്ടുവന്നടക്കണം എന്ന്



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക