Image

സമാധാനം കണ്‍മുന്‍പിലോ ?(ജോണ്‍ ബി കുന്തറ)

ജോണ്‍ ബി കുന്തറ Published on 02 June, 2018
സമാധാനം കണ്‍മുന്‍പിലോ ?(ജോണ്‍ ബി കുന്തറ)
ലോക സമാധാനത്തിന് നിലവില്‍ തടസമായി നില്‍ക്കുന്നത്, ഒന്ന് സ്വേച്ഛാധിപതികള്‍ നിയന്ത്രിക്കുന്ന അണുആയുധങ്ങള്‍ രണ്ട് മതങ്ങളുടെ കരാള വലയത്തില്‍ കുടുങ്ങി കിടക്കുന്ന  ജനസമൂഹങ്ങള്‍. ഇതില്‍ ആദ്യ ഭീഷണിക്ക് ഒരു നിയത്രണം വരുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരുന്നു. എന്നാല്‍ രണ്ടാമത്തെ ഭീഷണിക്ക് ആക്കം കൂടുന്നേയുള്ളു.



ഏതാനും മാസങ്ങള്‍ക്കപ്പുറം കൊറിയന്‍ മേഖലകളില്‍ ഉയര്‍ന്നുനിന്ന റോക്കെറ്റ് ഭീഷണികള്‍ ഏതാണ്ട് മാറിയിരിക്കുന്നു. ആദ്യമായി നോര്‍ത്ത് കൊറിയായില്‍ നിന്നും സമാധാന ചര്‍ച്ചകള്‍ക്ക്  മുന്‍കോടിയായി എത്തിയ ഉന്നത നേതാക്കളെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ മറന്നുകാണില്ല എന്തെല്ലാം അധിക്ഷേപങ്ങള്‍ ഇരു നേതാക്കളും ഏതാനും മാസങ്ങള്‍ക്കപ്പുറം കൈമാറി ഇരുന്നു എന്ന്. 

 ജൂണ്‍ 12ന്, സിംഗപ്പൂരില്‍ രണ്ടു നേതാക്കളും സമാധാന ചര്‍ച്ചകള്‍ക്കായി പരസ്പ്പരം കാണും എന്നതിന് ഇനി ഒരാശങ്ക വേണ്ട എന്ന് നേതാക്കള്‍ പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഏതാനും ദിനങ്ങള്‍ക്കപ്പുറം ഇത് കൈയ്യാലപ്പുറത്തെ തേങ്ങാ മാതിരി ആയിരുന്നു. അന്ന് ഞാനൊരു ചെറു ലേഖനം എഴുതി ഇത് ട്രംപിന്റെ മറ്റൊരടവോ എന്ന അര്‍ത്ഥത്തില്‍.



ആയുധ ബലത്തേക്കാള്‍ വലുത് പണത്തിന്റെ ബലമെന്നു ചൈനക്ക് നേരത്തെ മനസ്സിലായി ഇപ്പോള്‍ നോര്‍ത്ത് കൊറിയന്‍ ലീഡര്‍ കിം ജോങിനും മനസ്സിലായി വരുന്നു. നടക്കുവാനുള്ള ചര്‍ച്ചകളില്‍ നിന്നും നല്ല ഫലങ്ങള്‍ പുറത്തു വന്നാല്‍ ഇത്, തോക്കിന്റെ കാഞ്ചിയില്‍ വിരലുമായി നില്‍ക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ക്കും പ്രേരണ നല്‍കുമെന്നാശിക്കാം.



അണു ആയുധങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഈ അവസ്ഥ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ മേഖലയിലും മിഡില്‍ ഈസ്റ്റിലും ഇന്നു കാണുന്നു സംഘര്‍ഷാവസ്ഥയുടെ പിന്നില്‍ മതങ്ങള്‍ തമ്മിലുള്ള മ്ലേച്ഛമായ മത്സരവും അര്‍ദ്ധ ശൂന്യമായ വാദ പ്രതിപാദങ്ങളും.



ഇവിടെ എത്രയോ നിരപരാധികള്‍ ഓരോദിനനവും മരിച്ചുവീഴുന്നു? സാദാരണ ജനത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള മുന്നിലുള്ള ഉപാധികള്‍ നശിപ്പിച്ചിട്ടാണ് മതതീവ്രവാദികളായ ഭരണനേതാക്കള്‍ അവരുടെ സങ്കുചിത ചിന്തകള്‍ നടപ്പില്‍ വരുത്തുന്നത്. മത നേതാക്കള്‍ ദൈവഹിതം നടപ്പാക്കുന്നു എന്ന ഭ്രാന്തന്‍ ചിന്തകള്‍ കളയൂ. പാക്കിസ്ഥാന്‍ ഇന്ത്യയെ നശിപ്പിച്ചിട്ടോ ഇറാന്‍ ഇസ്രയേലിനെ ഇല്ലാതാക്കിയിട്ടോ സമാധാനം കൈവരിക്കുമെന്ന് ബോഷന്മാര്‍ മാത്രമേ ചിന്തിക്കൂ.

ലോക ജനതയില്‍ ഏതാണ്ട് 75 ശതമാനത്തിലേറെ ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിഷ്വവസിക്കുന്നവര്‍. ഈ വിശ്വാസികളാണ് മതനേതാക്കളുടെ അന്നദാതാക്കള്‍. ആദ്യം പൊതുജനം മനസിലാക്കേണ്ടത് ഈപുരോഹിതവര്‍ഗത്തിന് ഈശ്വരനുമായി യാതൊരു ബന്ധവുമില്ല. ഇവര്‍ പറയുന്നതു കേട്ട് ബോംബുകള്‍ പൊട്ടിക്കുന്ന അവസ്ഥയില്‍ നിന്നും മാറൂ. 

പുരോഹിതരും ഒന്നു മനസ്സിലാക്കൂ നിങ്ങളാണ് ഇന്ന്, അണുബോംബിനേക്കാള്‍ ലോക സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നത് . കിം ജോങ്ങും ഡൊണാള്‍ഡ് ട്രംപും ലോക സമാധാനത്തിന് ഒരുവഴി വെട്ടുന്നതിന് ഇറങ്ങി ത്തിരിച്ചിരിക്കുന്നു. മണിമേടകളിരുന്നു പൊതുജനത്തെ പിഴിഞ്ഞു കീശയും വീര്‍പ്പിച്ചു അന്നം തരുന്നവരെ തമ്മിലടിപ്പിച്ചും ജീവിക്കുന്ന നികൃഷ്ട്ട ജീവികളായ പുരോഹിത വര്‍ഗ്ഗീ ഈശ്വരനെ കാണുന്നതിനു ശ്രമിക്കൂ എങ്കിലേ ലോകസമാധാനം നേടുന്നതിനു പറ്റൂ.




സമാധാനം കണ്‍മുന്‍പിലോ ?(ജോണ്‍ ബി കുന്തറ)
Join WhatsApp News
Boby Varghese 2018-06-02 07:35:24
President Reagan is considered as the greatest president in the last 100 years. Reagan put the foundation for global economy and is the reason for a dozen eastern European countries made free. When he called the Soviet Union as an evil empire, the fake news in this country were jumping up and down, ridiculing him.
Now Trump is getting an opportunity to become number one. The economy is firing on all cylinders. Unemployment among blacks and Latinos is falling to less than six for the first time. Household income jumped 3% in one year. Barring unforeseen international incidents, the stock market can reach 30,000 by next year.
The anti-Trumpers are praying for his failure at the meeting on June 12 with North Korea. Anything good for this country is bad news for them.
ജെയിംസ് ഇരുമ്പനം 2018-06-02 08:51:29
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ സമ്മതിക്കണം.

സമാധാന, കൊറിയൻ നിരായുധീകരണ ചർച്ചയിൽ നിന്ന് പിന്മാറും എന്ന് ഒരടി.
ദേ കൊറിയ നിലത്തു കിടന്ന് കൈയും കാലും പിടിക്കുന്നു

ഇങ്ങനെ മുന്നോട്ട് പോയാൽ 2020യിലും ട്രംപ് തന്നെ 
Firing Back 2018-06-02 16:34:06
Take your glass off and look around
Alert 2018-06-02 23:25:19
ചെകുത്താന്മാർ വേദം ഓതുന്നു 
Funny 2018-06-02 23:27:46
You should go to Singapore with Trump-. You sound like a good negotiator 
Yes; take the glass off 2018-06-02 23:33:02

On North Korea: 'You could get snookered'

McConnell also warned President Trump on the pitfalls of being "snookered" by North Korea. "My advice to the President is: if you're a great deal maker, be interested in the details. Because he has had inherited -- in my judgment -- a very bad deal with Iran, that he chose to walk away from." He also said that the United States should be wary of easing up on sanctions and without giving up anything.
McConnell said he remained "hopeful" that the talks will lead to denuclearization.
"And I think for these situations to work, you have to not want the deal too much," he said. "If you fall in love with the deal, and it's too important for you to get it, and the details become less significant, you could get snookered."
Oommen 2018-06-04 08:50:19
This is another reason we all support our President Donald Trump. He stands for peace and prosperity.    
You can run but cannot hide 2018-06-04 23:23:50

The Special Counsel's Office has accused Paul Manafort of attempting to get witnesses to lie for him in court, and they've asked the judge to send him to jail as he awaits his trial, according to a filing in DC District Court Monday night.

One of the witnesses told investigators recently that Manafort wanted them to commit perjury about a lobbying effort they worked on for him in the US, the filing said.
Manafort is currently out on house arrest and a $10 million unsecured bail. He awaits a trial in Virginia that is scheduled for late July and a trial in DC scheduled to begin in September. He has pleaded not guilty to charges related to his failure to disclose his US lobbying work for a foreign government and to bank fraud and other financial crimes.
Tampering with a witness is a crime in itself -- and it's one Manafort has not yet been charged with.
    The new allegation places even more pressure on the former Trump campaign chairman, who has stared down prosecutors as they heaped charges on him and say they continue to investigate the possibility that he coordinated with Russians during the 2016 presidential election.
    ഇട്ടൻ പൂളച്ചോട്ടിൽ 2018-06-09 10:35:35
    അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മുന്നിലാ ജി-7 കളിക്കണത്.
    ട്രൗസര് കീറി പോകും മക്കളേ
    രമേഷ് പൊയ്കയിൽ 2018-06-09 10:36:26
    നമ്മുടെ രാജ്യത്തിനെ പിന്തുണക്കാത്ത ഒരുത്തനെയും നമ്മളും പിന്തുണക്കരുത് 
    UN-ൽ നമ്മളെ എതിർത്തവരെ നമ്മളെന്തിന് വെറുതെ കൂടെ കൊണ്ടു നടക്കണം.

    അമേരിക്ക നമ്മുടെ രാജ്യം, നമ്മൾ അമേരിക്കയുടെ കൂടെ നിൽക്കണം.
    അല്ലാതെ ചില പേരില്ലാ മല്ലുക്കളെപോലെ... കൂറ് വേറെ വല്ല രാജ്യത്തോടും, ചോറ് അമേരിക്കയിലും. 
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക