Image

സിന്റി ചിമ്പാന്‍സിയുടെ അമ്പതാം പിറന്നാള്‍ ആഘോഷം ജൂണ്‍ 2ന്

പി.പി. ചെറിയാന്‍ Published on 02 June, 2018
സിന്റി ചിമ്പാന്‍സിയുടെ അമ്പതാം പിറന്നാള്‍ ആഘോഷം ജൂണ്‍ 2ന്
ഒക്കലഹോമ: ഒക്കലഹോമ സിറ്റി മൃഗശാലയില്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ചിമ്പാന്‍സി സിന്‍ഡിയുടെ അമ്പതാം പിറന്നാള്‍ ജൂണ്‍ 2ന് ആഘോഷിക്കും. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി മൃഗശാലാ അധികൃതര്‍ അറിയിച്ചു.

ലഭ്യമായ രേഖകളനുസരിച്ച് 1968 ലാണ് സിന്‍ഡിയുടെ ജനനം. 2007 ഒകോടബറിലാണ് ചിമ്പാന്‍സി ഒക്കലഹോമയിലെത്തിയത്.

 മൃഗശാലയില്‍ എത്തുന്ന കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും ഒരു പോലെ ഉല്ലസിക്കുന്നതിന് ചില്ലുകള്‍ക്കുള്ളില്‍ അടക്കപ്പെട്ടിരിക്കുന്ന ചിമ്പാന്‍സി  ഓടിയെത്തും.
ബ്ലാങ്കറ്റുകള്‍ ഇഷ്ടപ്പെടുന്ന സിന്റിയുടെ ജന്മദിനത്തില്‍ പങ്കെടുക്കുവാന്‍ എത്തിചേരുന്നവര്‍ ഒരു ബഌങ്കറ്റെങ്കിലും കരുതിയിരിക്കണം. കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ ലേലം ചെയ്തു ലോക്കല്‍ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

സിന്റിയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നു. റോബിന്‍ ന്യൂബി(അസി.ക്യൂറേറ്റര്‍) പറഞ്ഞു. ജീവിച്ചിരിക്കുന്ന പ്രായം കൂടിയ ചിമ്പാന്‍സിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ ഒരു ചിമ്പാസിയുടെ ആയുസ്സ് 37.4 വര്‍ഷമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സിന്റിയെ കൂടാതെ 33, 31, 29, 17, 7, 6 വയസ്സുള്ള ചിമ്പാന്‍സികളും ഈ മൃഗശാലയിലെ ആകര്‍ഷകങ്ങളാണ്.

സിന്റി ചിമ്പാന്‍സിയുടെ അമ്പതാം പിറന്നാള്‍ ആഘോഷം ജൂണ്‍ 2ന്സിന്റി ചിമ്പാന്‍സിയുടെ അമ്പതാം പിറന്നാള്‍ ആഘോഷം ജൂണ്‍ 2ന്സിന്റി ചിമ്പാന്‍സിയുടെ അമ്പതാം പിറന്നാള്‍ ആഘോഷം ജൂണ്‍ 2ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക