Image

മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തനം അഭികാമ്യം: സെബാസ്റ്റ്യന്‍ പോള്‍

അനില്‍ സി. ഇടിക്കുള Published on 25 March, 2012
മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തനം അഭികാമ്യം: സെബാസ്റ്റ്യന്‍ പോള്‍
അബുദാബി: പ്രചാരണത്തിന്റെ വലുപ്പമല്ല, വിശ്വാസ്യതയുടെ ദൃഢതയാകണം പത്രപ്രവര്‍ത്തനത്തിന്‌ മാനദണ്ഡമാകേണ്‌ടതെന്ന്‌ മുന്‍ എംപിയും മാധ്യമ വിചാരകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശങ്ങളെ മാനിക്കുന്നതാകണം മാധ്യമ പ്രവര്‍ത്തനം. സ്വകാര്യതകളിലേയ്‌ക്കുള്ള കടന്നുകയറ്റങ്ങള്‍ അധാര്‍മികമാണ്‌.

ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) സംഘടിപ്പിച്ച മീഡിയ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികത എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ മാമൂട്ടില്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇമ പ്രസിഡന്റ്‌ ടി.പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. അബുദാബി മലയാളി സമാജം സെക്രട്ടറി കെ.എച്ച്‌. താഹിര്‍, കെഎസ്‌ സി പ്രസിഡന്റ്‌ കെ.ബി. മുരളി, ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്റര്‍ സെക്രട്ടറി എം.പി.എം റഷീദ്‌, ഇമ സെക്രട്ടറി നിസാമുദീന്‍, താഹിര്‍ ഇസ്‌മായില്‍, പി. അബ്‌ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തനം അഭികാമ്യം: സെബാസ്റ്റ്യന്‍ പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക