Image

എന്നാലും ശരത്‌:ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പ്രകാശനം പൃഥ്വിരാജ്‌

Published on 02 June, 2018
 എന്നാലും ശരത്‌:ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പ്രകാശനം പൃഥ്വിരാജ്‌
ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിനു ശേഷം ബാലചന്ദ്ര മേനോന്‍ #ംവിധാനം ചെയ്യുന്ന ചിത്രമാണ്‌ എന്നാലും ശരത്‌. ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പൃഥ്വിരാജാണ്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്യുന്നത്‌. ഒരു നടന്‍എന്നതിനേക്കാള്‍ തന്റെ സുഹൃത്തായ സുകുമാരന്റെ മകന്‍ എന്ന നിലയിലുള്ള അടുപ്പമാണ്‌ തനിക്ക്‌ പൃഥ്വിയോടുള്ളതെന്ന്‌ ബാലചന്ദ്ര മേനോന്‍ പറയുന്നു. പൃഥ്വിയുമായുള്ള ഓര്‍മ്മകള്‍ ഫേസ്‌ബുക്കിലൂടെ പങ്കു വയ്‌ക്കുകയാണ്‌ അദ്ദേഹം.

ബാലചന്ദ്ര മേനോന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌
`` എന്നാലും ശരത്‌'' എന്ന എന്റെ അല്ല...നമ്മുടെ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പ്രകാശിതമാകുന്നു എന്നത്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെയാണ്‌. എന്നാല്‍ അതിലേറെ എന്നെ ആഹ്‌ളാദവാനാക്കുന്നത്‌ പുതുതലമുറയിലെ വേറിട്ട സാന്നിധ്യമാണെന്ന്‌ ഇതിനകം തെളിയിച്ചു കഴിഞ്ഞ പൃഥ്വിരാജാണ്‌.

പൃഥ്വിരാജ്‌ എന്നെ സംബന്ധിച്ച്‌ സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ്‌ വിദ്യാഭ്യാസ കാലം മുതല്‍ എനിക്കറിയാവുന്ന ശ്രീമതി മല്ലികയുടെയും മകനാണ്‌. രാജുവിനൊപ്പവും കൂടാതെ അച്ഛനൊപ്പവും അമ്മയ്‌ക്കൊപ്പവും ഇന്ദ്രജിത്തിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത്‌ ആകസ്‌മികം.
ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്നോടു കാണിച്ച സ്‌നേഹവായ്‌പ്‌ ഞാന്‍ ഓര്‍ത്തു പോകുന്നു. ഒപ്പം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പൃഥ്വി പട്ടാളവേഷത്തില്‍ അതിഥിയായ എന്റെ മുന്നില്‍ വന്നു സല്യൂട്ട്‌ ചെയ്‌തതും ഇന്നലെയെന്ന പോലെ ഓര്‍ത്തു പോകുന്നു. കാലം എത്ര വേഗമാണ്‌ കടന്നു പോകുന്നത്‌.
ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിയാന്‍ പോകുന്ന രാജുവിന്‌ അഡ്വാന്‍സായി എന്റെ ആയിരം ആശംസകള്‍. എന്റെ ചിത്രം ജൂലൈ മാസത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. എന്നാലും ശരത്‌...എന്താണ്‌ അതിന്റെ അര്‍ത്ഥമെന്ന്‌ പലരും എന്നോടു ചോദിച്ചു. അവരോട്‌ ഞാന്‍ പറഞ്ഞ മറുപടി ഇതാണ്‌.
``എന്താണ്‌ താങ്കളുടെ പേര്‌? '' മഹേഷ്‌ എന്നാണ്‌ എന്നു കരുതുക. മഹേഷ്‌ എന്നു മാത്രം പറഞ്ഞാല്‍ പ്രത്യേകിച്ചൊന്നും തോന്നില്ല. പക്ഷേ എന്നാലും മഹേഷ്‌ എന്നു പറഞ്ഞാലോ. അതില്‍ എന്തൊക്കെയോ ഒളിപ്പിച്ചിട്ടുണ്ടെന്നു തോന്നും. അതു തന്നെയാണ്‌ ഞാനും പ്രതീക്ഷിക്കുന്നത്‌. തല്‍ക്കാലം ഇത്രയും അറിയുക.
ആദ്യമേ പറയട്ടെ. ചിത്രം റിലീസാകുന്ന ദിവസം തന്നെ എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം എന്നാണ്‌ എന്റെ ആഗ്രഹം. ഏവരുടേയും പ്രാര്‍ത്ഥനയോടെ ജൂണ്‍രണ്ടിന്‌ എന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പ്രകാശിതമാക്കാന്‍ ഞാന്‍ അഭിമാനത്തോടെ രാജുവിനെ ഏല്‍പ്പിക്കുന്നു.









































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക