Image

വിവാദങ്ങള്‍ക്ക്‌ നാഗ്‌പൂരില്‍ മറുപടി പറയും: ആര്‍.എസ്‌.എസ്‌ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ പ്രണബ്‌ മുഖര്‍ജി

Published on 02 June, 2018
വിവാദങ്ങള്‍ക്ക്‌ നാഗ്‌പൂരില്‍ മറുപടി പറയും: ആര്‍.എസ്‌.എസ്‌ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ പ്രണബ്‌ മുഖര്‍ജി
കൊല്‍ക്കത്ത: ആര്‍.എസ്‌.എസ്‌ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്‌ സംബന്ധിച്ച വിവാദങ്ങള്‍ക്ക്‌ നാഗ്‌പൂരില്‍ മറുപടി പറയാമെന്ന്‌ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ്‌ മുഖര്‍ജി. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം.

' എനിക്കെന്താണോ പറയാനുള്ളത്‌ അത്‌ ഞാന്‍ നാഗ്‌പൂരില്‍ പറയും. എനിക്ക്‌ ഒരുപാട്‌ കത്തുകളും ഫോണ്‍കോളും വന്നിട്ടുണ്ട്‌. എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ല.'
അടുത്ത മാസം നടക്കുന്ന ആര്‍.എസ്‌.എസ്‌ പരിശീലന പരിപാടിയില്‍ മുഖ്യാതിഥിയായി പ്രണബ്‌ മുഖര്‍ജി പങ്കെടുക്കുമെന്ന്‌ അറിയിച്ചിരുന്നു. നാഗ്‌പൂരില്‍ ജൂണ്‍ 7ന്‌ നടക്കാനിരിക്കുന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ മുഴുവന്‍ സമയ പ്രചാരകരാക്കി ഉയര്‍ത്തുന്ന പരിശീലന പരിപാടിയിലാണ്‌ മുന്‍ രാഷ്ട്രപതി സംസാരിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക