Image

ഐ.എ.പി.സിയുടെ അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം അറ്റ്‌ലാന്റയില്‍

Published on 02 June, 2018
ഐ.എ.പി.സിയുടെ അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം അറ്റ്‌ലാന്റയില്‍
അറ്റ്‌ലാന്റാ: ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) തങ്ങളുടെ പ്രൗഢഗംഭീരമായ അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം 2018 ഒക്‌ടോബര്‍ 5 മുതല്‍ 8 വരെ അമേരിക്കയിലെ അറ്റ്‌ലാന്റാ സിറ്റിയില്‍ വച്ചു വിപുലമായി സംഘടിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ വച്ചാണ് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്തിയത്.

ഐ.എ.പി.സി എന്ന ഇന്തോ അമേരിക്കന്‍ പ്രസ്ക്ലബ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങലിലെ പ്രവര്‍ത്തനശൈലികൊണ്ട് പടര്‍ന്നു പന്തലിക്കുകയും അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഒമ്പത് ചാപ്റ്ററുകളിലായി നൂറുണക്കിന് മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാതൃകാ പ്രസ്ക്ലബാണ്. സത്യസന്ധമായ മാധ്യമ പ്രവര്‍ത്തന സാഹചര്യം മെച്ചപ്പെടുത്തിക്കൊണ്ട് മാധ്യമ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കുകയും അവരുടെ ഉന്നമനത്തിനുള്ള സാഹചര്യം കണ്ടെത്തുകയും ചെയ്യുകയെന്ന മുഖ്യ ലക്ഷ്യങ്ങളില്‍ ഐ.എ.പി.സി പ്രതിജ്ഞാബദ്ധരാണ്.

2018-ലെ അറ്റ്‌ലാന്റാ മാധ്യമ സമ്മേളനം തികച്ചും വ്യത്യസ്തമായ രീതിയില്‍ അറ്റ്‌ലാന്റയിലെ എയര്‍പോര്‍ട്ട് മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നൂറില്‍പ്പരം മാധ്യമ-രാഷ്ട്രീയ- ബിസിനസ് നേതാക്കള്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്.

സമ്മേളനത്തിലെ മുഖ്യപരിപാടികള്‍:
*മാധ്യമരംഗത്തെ പുതിയ പ്രവണതകളെപ്പറ്റി വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കുചേരുന്ന പ്രശസ്ത മാധ്യമ കുലപതികളുടെ വര്‍ക്ക്‌ഷോപ്പുകള്‍.
* മാധ്യമ സാമൂഹ്യ മേഖലകളില്‍ നിസ്തുലമായ സേവനം കാഴ്ചവെച്ച പ്രമുഖ വ്യക്തികളെ ആദരിക്കല്‍.
* പത്രമാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി സിമ്പോസിയം.
* യുവ ജേര്‍ണലിസ്റ്റുകള്‍ക്ക് പഠനശിബിരങ്ങള്‍
* 32 വിദ്യാര്‍ത്ഥികള്‍ക്ക് 500 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ് വിതരണം
* വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിവിധ സെമിനാറുകളും മത്സരങ്ങളും
* ഉപന്യാസ, ഫോട്ടോ മത്സര വിജയികള്‍ക്ക് സമ്മാനദാനം
* കലാ സാംസ്കാരിക വിരുന്നുകള്‍.
ഐ.എ.പി.സിയുടെ അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം അറ്റ്‌ലാന്റയില്‍ഐ.എ.പി.സിയുടെ അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം അറ്റ്‌ലാന്റയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക