Image

'അറിയപ്പെടാത്ത ജീവിതങ്ങള്‍' ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു

Published on 02 June, 2018
'അറിയപ്പെടാത്ത ജീവിതങ്ങള്‍' ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു

തിരുവനന്തപുരം: 1960കളില്‍ കേരളത്തിലെയും ജര്‍മനിയിലെയും കത്തോലിക്ക സഭകളെ പ്രതിക്കൂട്ടിലാക്കുകയും രാജ്യാന്തര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത മനുഷ്യക്കടത്ത് വിവാദത്തിന്റെ സത്യാവസ്ഥ തേടുന്ന ഡോക്യൂമെന്ററി സിനിമ ’അറിയപ്പെടാത്ത ജീവിതങ്ങള്‍ നിറഞ്ഞ സദസില്‍ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചു. സിനിമയുടെ ആദ്യ പ്രദര്‍ശനമായിരുന്നു ഇത്.

ജര്‍മന്‍ സാംസ്‌കാരിക ഭാഷ പഠനകേന്ദ്രമായ തിരുവനന്തപുരത്തെ ഗോയ്‌ഥെ സെന്ററില്‍ മേയ് 31 വ്യാഴാഴ്ച എഴുത്തുകാരന്‍ പോള്‍ സക്കറിയ സിനിമയുടെ ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഫെഡറല്‍ റിപ്പബ്‌ളിക്ക് ഓഫ് ജര്‍മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സുലറും ഗോയ്‌ഥെ സെന്ററിന്റെ ഡയറക്ടറുമായ ഡോ. സയ്യിദ്് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. സംവിധായകരായ കെ. രാജഗോപാല്‍, രാജു റാഫേല്‍, നിര്‍മ്മാതാവായ ദിനേശ് കല്ലറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക