Image

സാമാ സ്റ്റാഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു

ഡോ. മാത്യു വൈരമണ്‍ Published on 02 June, 2018
സാമാ സ്റ്റാഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമാ) സ്റ്റാഫോര്‍ഡില്‍ കേരളത്തനിമയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സ്റ്റാഫോര്‍ഡില്‍ നിന്നു വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളികളെ ആദരിച്ചു. ഹൂസ്റ്റണിനു സമീപമുള്ള സിറ്റിയായ സ്റ്റാഫോര്‍ഡ് ഗ്രേറ്റര്‍ ഹൂസ്റ്റണിലുള്ള മലയാളികളുടെ ആസ്ഥാനമാണ്. മലയാളി കടകളും, റെസ്റ്റോറന്റുകളും, മലയാളികളുടെ ചര്‍ച്ചുകളില്‍ ഭൂരിപക്ഷവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാഫോര്‍ഡില്‍ വരാത്ത മലയാളികള്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണില്‍ വളരെ വിരളമാണ്. അവിടെ പുതുതായി രൂപംകൊണ്ട സംഘടനയാണ് സാമ.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് ഏഴാമത് തവണയും വിജയിച്ച കെന്‍ മാത്യു, തുടര്‍ച്ചയായി രണ്ടു പ്രാവശ്യം വാശിയേറിയ മത്സരത്തിലൂടെ മാഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാത്യു വൈരമണ്‍, മാഗിന്റെ 2018-ലെ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ വിനോദ് വാസുദേവന്‍, പ്രോമിനേറ്റഡ് ഹോം ഓണേഴ്‌സ് അസോസിയേഷനിലേക്ക് മത്സരിച്ച് വിജയിച്ച ഡോ. ജോയി മാത്യു എന്നിവരേയാണ് സാമ ആദരിച്ചത്. സാമ പ്രസിഡന്റ് ജിജി ഒലിക്കല്‍ പ്ലാക്ക് നല്‍കി കെന്‍ മാത്യുവിനെ ആദരിച്ചു. അനില്‍കുമാര്‍ ഡോ. വൈരമണിനേയും, വി.എന്‍ രാജന്‍ ഡോ. ജോയി മാത്യുവിനേയും, ജോര്‍ജ് മണ്ണിക്കരോട്ട് വിനോദ് വാസുദേവനേയും പൊന്നാട അണിയിച്ച് ആദരിച്ചു. സാമ സ്റ്റാഫോര്‍ഡ് സിറ്റിയില്‍ ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് നല്‍കിയ പ്ലാക്ക് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യുവില്‍ നിന്നു പ്രസിഡന്റ് ജിജി ഒലിക്കല്‍ സ്വീകരിച്ചു.

കെന്‍ മാത്യു, ഡോ. മാത്യു വൈരമണ്‍, ജിജി ഒലിക്കല്‍, ഡോ. ജോയി മാത്യു, വിനോദ് വാസുദേവന്‍, അനില്‍ കുമാര്‍, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

സാമ ട്രഷറര്‍ ജിജി ജോണ്‍ എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. സാമ സെക്രട്ടറി ജോജി ജോസഫ് എം.സിയായി പ്രവര്‍ത്തിച്ചു. എബി ജേക്കബ് നന്ദി പറഞ്ഞു. സാമയുടെ അംഗങ്ങള്‍ കുടുംബമായി പങ്കെടുത്ത ഈ യോഗത്തില്‍ എല്ലാവര്‍ക്കും വിരുന്ന് നല്‍കുകയും ചെയ്തു. സാമ സീനിയേഴ്‌സിനും, കുട്ടികള്‍ക്കും പ്രത്യേകം പരിപാടികള്‍ നടത്തുന്നതിനൊപ്പം ഓണാഘോഷവും സംഘടിപ്പിക്കുന്നതാണ്.
സാമാ സ്റ്റാഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു
Join WhatsApp News
MAG member 2018-06-02 23:18:05
നല്ല ഒരു മലയാളി അസോസിയേഷൻ ഉണ്ടായിട്ട് അതിനെ രണ്ടായി പിളർക്കാൻ അവതരിച്ചിരിക്കുന്ന സാമക്ക്  കൂട്ട് നിൽക്കുന്ന മാഗ് ഭാരവാഹികളെ - പൊന്നാടയും അണിഞ്ഞു അവരുടെ കൂടെ ഇരിക്കാൻ യാതൊരു ഉളിപ്പുമില്ലേ .  എന്താണ് നിങ്ങൾക്ക് വേണ്ടത് ?  ട്രംപ് പോലും ഇതുപോലത്തെ കാണിക്കില്ല .. ഷെയിം ഓൺ യു 
ഷാജി ഹൂസ്ടന്‍ 2018-06-03 07:32:41
പൊന്നാടയുടെ കൂടെ ഇനി  മുതല്‍ ഓരോ skunk നെ കൂടി കൊടുത്താലോ?

Member MAG 2018-06-03 20:38:01
Sama must close their operation immediately and file bankruptcy. You are misguided by some disgruntled people in Houston. These people wherever they go, they divide split and create all kind of problem. They don't have any ethics in life and also no followers in Houston. It is horrible to see some of the people we supported in election and put in different positions in MAG going to SAMA and telling them that it is ok to divide and rule.  We don't expected much better leadership qualities from these people. These are not leaders, they opportunists.  Shame shame .  Strengthen MAG and down with Sama
Ninan Mathullah 2018-06-03 17:00:28
The same religious/racial forces that caused FOMMA/FOKANA division are at the forefront of SAMA also as some in the pictures show. Most of the people involved in SAMA or receiving 'ponnada' does not know the undercurrent at play here. These divisive forces have chance to come to president position in future only by dividing or weakening the organization. They tried to divide MAGH once by turning one group against other and since it did not work they supported creating another organization. A person who went to court against the other group in an election issue was the advisor of the leader of the opposite group in the next year election. Have you ever heard of such things?
മാഗ് പ്രമാണി 2018-06-03 18:43:42
എല്ലാ പ്രതികരണകാരോടും  യോജിക്കുന്നു .  ഈ  സാമ  എന്ന  അച്ചി  തുടക്കത്തിലേ  പൊന്നാടയും  ഫലകയും  കൊടുത്തു തുടങ്ങി. മാഗിനെ  പിളർത്താൻ  നോക്കുന്ന  ഈ  സാമകളെ  എല്ലാം  മാഗിൽ  നിന്ന്  പുറത്താക്കണം . യാതൊരു  പ്രിൻസിപ്പലും  ഇല്ലാത്ത  ഈ കസേര  മോഹികളേ  മാഗ്  എന്ന  നല്ല  പഴയ  അസോസിയേഷനിൽ  നിന്നും  ഡിസ്മിസ്സ്  ചെയ്യണം . എവിടെ   വേദി  കിട്ട്യാലും  അവോടെല്ലാം  വലിഞ്ഞു  കയറി. ടൌൺ  കൗണ്സിലറെയും  മാഗിൽ  നിന്ന്  പുറം  തള്ളണം .  മാഗ്  സിന്ദാബാദ് ? ഒരൊറ്റ  ജനത  ഒരൊറ്റ  അസോസിയേഷൻ . ഒരു വീട്ടിൽ  രണ്ടു  കലം, രണ്ടു  അസോസിയേഷൻ  വേണ്ടാ . മലയാളീ ഐക്ക്യം  ജയിക്കട്ടെ 
MAG Pride 2018-06-03 22:44:13
 എവിടെ പൊന്നാട ഉണ്ടെങ്കിലും അങ്ങോട്ടോടുന്ന ഇവന്മാർക്കാണല്ലോ നമ്മൾ ചെങ്കോൽ കൊടുത്തത് . കഷ്ടം. Please give the ponnada back and return to MAG- You cannot have two positions. Leave that prodigal son behind.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക