Image

നടന്‍ റിസബാവയ്‌ക്കെതിരേ ജാമ്യമില്ലാ വാറണ്ട്‌

Published on 02 June, 2018
നടന്‍ റിസബാവയ്‌ക്കെതിരേ ജാമ്യമില്ലാ വാറണ്ട്‌

നടന്‍ റിസബാവയ്‌ക്കെതിരേ ജാമ്യമില്ലാ വാറണ്ട്‌. ചെക്കുകേസിലാണ്‌ എറണാകുളം മജിസ്‌ട്രേട്ട്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. എളമക്കരി സ്വദേശി സി.എം.സാദിഖാണ്‌ പരാതിക്കാരന്‍. 11 ലക്ഷം രൂപയുടെ ചെക്കു മടങ്ങിയതിനായിരുന്നു കേസ്‌.
2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നായിരുന്നു കേസ്‌. സാദിഖിന്റെ മകനും റിസബാവയുടെ മകളും തമമില്‍ വിവാഹം ഉറപ്പിച്ചിരുന്നു.


ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദിഖിന്റെ കൈയില്‍ നിന്നും കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ അവധി നീട്ടി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക്‌ ബാങ്കില്‍ നല്‍കിയപ്പോള്‍ പണമില്ലാതെ മടങ്ങിയെന്നാണ്‌ പരാതി.


കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ ഉത്തരവിട്ടത്‌. പലതവണ ആവശ്യപ്പെട്ടിട്ടും റിസബാവ കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ മാര്‍ച്ച്‌ 28നാണ്‌ കോടതി വിധി പറയാനിരുന്നത്‌. അന്ന്‌ നിര്‍ബന്ധമായി ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണം പറഞ്ഞ്‌ എത്തിയില്ല. ഈ സാഹര്യത്തിലാണ്‌ വാറണ്ട്‌. ജൂണ്‍ 21 ന്‌ കേസിന്റെ അന്തിമ വിധി പറയുമെന്നാണ്‌ കരുതുന്നതെന്ന്‌ സി.ഐ സാദിഖിന്റെ അഭിഭാഷകന്‍ പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക