Image

ഹരിയാനയില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത്‌ കുത്തിക്കൊലപ്പെടുത്തി

Published on 02 June, 2018
ഹരിയാനയില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത്‌ കുത്തിക്കൊലപ്പെടുത്തി


ഹരിയാനയില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌ത ശേഷം കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന്‌ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചു. ഫരീദാബാദ്‌ ജില്ലയിലെ അസൗടി ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ്‌ സംഭവം. കൊല്ലപ്പെടുന്നതിനു മുമ്പ്‌ കുട്ടി ബലാല്‍സംഗത്തിന്‌ ഇരായായിട്ടുണ്ടെന്ന്‌ വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌.
കുട്ടിയുടെ പിതാവിന്റെ മധുരപലഹാരക്കടയിലെ ജീവനക്കാരനാണ്‌ കുട്ടിയെ ബലാല്‍സംഗം ചെയ്‌തതത്‌. ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇയാള്‍ കടയില്‍ നിന്നിറങ്ങുകയും വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന്‌ പറഞ്ഞ്‌ കുട്ടിയെ ഒപ്പം കൊണ്ടു പോവുകയുമായിരുന്നു. വൈകുന്നേരമായിട്ടും ഇരുവരേയും കാണാത്തതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചലിലാണ്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക