Image

ഇത്രയും നാള്‍ ഇരുന്നില്ലേ, ഇനിയുമിരുന്നാല്‍ എന്താ കുഴപ്പം- പി.പി. തങ്കച്ചന്‍

Published on 03 June, 2018
ഇത്രയും നാള്‍ ഇരുന്നില്ലേ, ഇനിയുമിരുന്നാല്‍ എന്താ കുഴപ്പം- പി.പി. തങ്കച്ചന്‍
കോണ്‍ഗ്രസ് യുവതുര്‍ക്കികളായ ഷാഫിയും ബല്‍റാമും കൊളുത്തിവിട്ട പ്രായവിവാദത്തില്‍ കൊത്തി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. പ്രായക്കൂടുതലായതു കൊണ്ട് സ്ഥാനത്തു നിന്നു മാറണമെന്നും യുവനേതാക്കള്‍ക്ക് അവസരം കൊടുക്കണമെന്നും ഇരുവരും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പി.പി. തങ്കച്ചന്റെ പ്രസ്താവന. 

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഇത്രയും നാള്‍ പറ്റുമെങ്കില്‍ ഇനിയും കഴിയുമെന്ന് പി.പി തങ്കച്ചന്‍. താന്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് തുടരാന്‍ പ്രാപ്തനാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായ ഷാഫി പറമ്ബില്‍, വി.ടി ബല്‍റാം, അനില്‍ അക്കര, ഹൈബി ഈഡന്‍ തുടങ്ങിയവരായിരുന്നു പി.പി തങ്കച്ചനും പി.ജെ കുര്യനും മാറി നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പി.പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. തങ്കച്ചന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക