Image

ഫോമാ: ദേശീയ മല്‍സരം എക്‌സിക്യൂട്ടിവിനും വനിതാ പ്രതിനിധികള്‍ക്കും മാത്രം

Published on 03 June, 2018
ഫോമാ: ദേശീയ മല്‍സരം എക്‌സിക്യൂട്ടിവിനും വനിതാ പ്രതിനിധികള്‍ക്കും മാത്രം
ഫോമാ ഇലക്ഷനില്‍ എകിസ്‌കൂട്ടിവിലേക്ക് ഒഴിച്ചാല്‍ ഏതാനും സ്ഥാനങ്ങളിലേക്കു മാത്രമാണു ഇലക്ഷന്‍ നടക്കുന്നത്. അവയില്‍ ചുരുക്കം ചിലത് വാശിയേറിയതെന്നു പറയാവുന്നതാണ്.

എക്‌സിക്യുട്ടിവിലെ ആറ് സ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഡെലിഗേറ്റുകളെല്ലാം വോട്ടു ചെയ്യുന്നത് വനിതാ പ്രതിനിധികളെ കണ്ടെത്താന്‍ മാത്രമാകും. മൂന്നു വനിതാ പ്രതിന്ധികള്‍ വേണ്ടിടത്ത് നാലു പേര്‍ മല്‍സരിക്കുന്നു. അനു ഉല്ലാസ് (സണ്‍ ഷൈന്‍ റീജിയന്‍), ഡോ.സിന്ധു പിള്ള (വെസ്റ്റേണ്‍), വന്ദന മാളിയേക്കല്‍ (സെന്റ്രല്‍), ഡോ. ജയ്‌മോള്‍ ശ്രീധര്‍ (മിഡ് അറ്റ്‌ലാന്റിക്) എന്നിവര്‍.

മറ്റു മല്‍സരങ്ങളെല്ലാം പ്രാദേശിക തലത്തിലുള്ളതാണ്. അതായത് വോട്ടര്‍മാര്‍ അതാതു റീജിയനില്‍ നിന്നുള്ളവര്‍ മാത്രം. പലയിടത്തും 30-40 വോട്ടര്‍മാര്‍ മാത്രമായിരിക്കും

ന്യു യോര്‍ക്ക് മെട്രോ, ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനുകളില്‍ റീജിയനല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിമാര്‍ക്ക് മല്‍സരമുണ്ട്. നാഷണല്‍ കമിറ്റി അംഗങ്ങല്‍ എതിരില്ലാതെ ജയിച്ചു.

മെട്രോആര്‍.വി.പി ആയി ബിനോയ് തോമസ്, തോമസ് സാമുവല്‍ (കുഞ്ഞു മാലിയില്‍) എന്നിവര്‍ മല്‍സരിക്കുന്നു.

ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ ആര്‍.വി.പി. ആയി ഗോപിനാഥ കുറുപ്പ്, മോന്‍സി വര്‍ഗീസ് എന്നിവര്‍ ഏറ്റുമുട്ടുന്നു.

സതേണ്‍ റീജിയനിലും ആര്‍.വി. പി സ്ഥാനത്തേക്കു മല്‍സരമുണ്ട്. സാം ജോണ്‍, തോമസ് ഒലിയാന്‍കുന്നേല്‍ എന്നിവര്‍ തമ്മില്‍. അതു പോലെ നാഷണല്‍ കമ്മിറ്റിയിലേക്കും മല്‍സരമുണ്ട്.പ്രേംദാസ് മമ്മാഴിയില്‍, രാജന്‍ യോഹന്നാന്‍, റോണി ജേക്കബ് എന്നിവര്‍ തമ്മില്‍. ഒരാള്‍ പുറത്താകും.

സണ്‍ഷൈന്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിലേക്കു മൂന്നു പേരുള്ളതിനാല്‍ ഇലക്ഷന്‍ വേണം. നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, സുരേഷ് നായര്‍ എന്നിവര്‍.

സെന്റ്രല്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കു മൂന്നു പേര്‍ മല്‍സരിക്കുന്നു. ആന്റോ ആന്റണി കവലക്കല്‍, അബ്രഹാം ജോര്‍ജ് (ആഷ്ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍.

എക്‌സിക്യൂട്ടിവിലേക്ക് മല്‍സരിക്കുന്നവര്‍

പ്രസിഡന്റ്: ജോണ്‍ സി വര്‍ഗീസ് (സലിം), ഫിലിപ്പ് ചാമത്തില്‍(രാജു)

ജനറല്‍ സെക്രട്ടറി: ജോസ് അബ്രഹാം, മാത്യു വര്‍ഗീസ്

ട്രഷറര്‍: റെജി സക്കറിയാസ് ചെറിയാന്‍, ഷിനു ജോസഫ്

വൈസ് പ്രസിഡന്റ്: അന്നമ്മ മാപ്പിളശ്ശേരി, ഫിലിപ്പ് ചെറിയാന്‍, വിന്‍സന്റ് ബോസ് മാത്യു

ജോ. സെക്രട്ടറി: രേഖ നായര്‍, സാജു ചെറിയാന്‍,

ജോ. ട്രഷറര്‍: ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് സെബാസ്റ്റ്യന്‍

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമാണു മൂന്നു പേര്‍ മല്‍സരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക