Image

ചാക്കോ കോയിക്കലേത്ത് ഫോമാ നാഷണല്‍ കമ്മിറ്റി അംഗം

Published on 03 June, 2018
ചാക്കോ കോയിക്കലേത്ത് ഫോമാ നാഷണല്‍ കമ്മിറ്റി അംഗം
ന്യു യോര്‍ക്ക്: ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി ന്യു യോര്‍ക്ക് മെട്രൊ റീജിയനില്‍ നിന്നു എതിരില്ലതെ ജയിച്ച ചാക്കോ കോയിക്കലേത്ത് മൂന്നു ദശാബ്ദമായുള്ള സംഘടനാ പ്രവര്‍ത്തനത്തിനുടമയാണ്. സാമൂഹികം, സാംസ്‌കാരികം, മതപരം തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാള്‍. എല്ലാ രംഗത്തും തനതായ സംഭാവനകള്‍ നല്കിയിട്ടുള്ള ഒരാള്‍ ഫോമാ നാഷനല്‍ കമ്മിറ്റിയിലും മികച്ച പ്രവര്‍ത്തനംനടത്തുമെന്നുറപ്പ്.

വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ചാക്കോ കോയിക്കലേത്തിനെ വ്യത്യസ്ഥനാക്കുന്നത്

അമേരിക്കയിലെ ആദ്യകാല സംഘടന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്കിന്റെ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍,മലയാളി സമാജം ഓഫ് ന്യു യോര്‍ക്ക് പ്രസിഡന്റ്, കേരള സെന്ററിന്റെ ട്രസ്റ്റീ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വേള്‍ഡ് മലയാളി ക് ണ്‍സില്‍ന്യു യോര്‍ക്ക് പ്രോവിന്‍സ്പ്രസിഡന്റ്, ചെയര്‍, അമേരിക്ക റീജിയന്റെ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ ഫോമാ മെട്രോ റീജിയന്‍ സെക്രട്ടറി. അതിനു പുറമെ വേള്‍ഡ് മലയാളി കൌ ണ്‍സില്‍ അമേരിക്ക റീജിയന്‍ ഇലക്ഷന്‍ കമ്മീഷണര്‍, കൂടാതെ ഇന്ത്യന്‍ ആഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ റീജിയണല്‍ വൈസ് പ്രസിഡന്റ്.

മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് സെക്രട്ടറി, സണ്ടേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ദീര്‍ഘകാലം ഭദ്രാസന അസംബ്ലി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

ട്രാന്‍സിറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ലോക്കല്‍ 100-നെ ചെയര്‍മാനായിരുന്നു. എം.ടി.എയില്‍ സൂപര്‍വൈസറായി വിരമിച്ച ചാക്കോ കൈപ്പട്ടൂര്‍ സ്വദേശിയാണ്.
ചാക്കോ കോയിക്കലേത്ത് ഫോമാ നാഷണല്‍ കമ്മിറ്റി അംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക