ഡാളസ്: അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറന്നും, പ്രസംഗവേദികളില്‍ ശ്രോതാക്കളുടെ മനം കവരുന്ന പുതുപ്പള്ളി അച്ചന് ആദ്യമായിട്ടാണ് അമേരിക്കന്‍ പര്യടനം നടത്തുന്നത്. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം വിവിധ സഭകളുടെ ജനറല്‍ കണ്വനുകളില് പ്രസംഗിയ്ക്കുവാനുള്ള വേദികള്‍ തയ്യാറായിരിക്കുന്നു. ജൂലൈ മാസം റവ.മോനീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയ പട്ടണത്തിലും സെപ്റ്റംബര്‍ മാസം ന്യൂ ലൈഫ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ്സിലും നടക്കുന്ന കണ്‍വന്‍ഷനുകളില്‍ അച്ചന് പ്രസംഗിയ്ക്കുന്നതാണ്.
യാക്കോബായ ദേവാലയങ്ങളില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഒരു പുരോഹിതനായ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ച അച്ചന് പെന്തെക്കോസ്ത് വിശ്വാസത്തില്‍ വന്നതാണ് തന്നെ മറ്റ് പുരോഹിതന്മാരില് നിന്ന് വ്യത്യസ്തനാകുന്നത്. ദൈവ സഭയുടെ ജനറല്‍ മിനിസ്റ്ററായ് പ്രവര്‍ത്തിക്കുന്ന അച്ചന് വിവിധ മാധ്യമങ്ങളില്‍ സ്ഥിരം പംക്തികള്‍ എഴുതുന്നതോടൊപ്പം പവ്വര്‍ വിഷന്‍ ടിവിയില്‍ പുസ്തക നിരൂപണവും നിര്‍വ്വഹിയ്ക്കുന്നു. ഏക മകള്‍ കുടുംബമായി മിച്ചിഗണ്‍ പട്ടണത്തില്‍ പാര്‍ക്കുന്നു. മകന് ഇന്ത്യയിലും.
പുതുപ്പള്ളി അച്ചനുമായ് ബന്ധപ്പെടുവാന്‍ : 1-248-480-1926.
വാര്‍ത്ത അയച്ചത്: രാജു തരകന്