Image

സംഘടനയും സംഘാടനവും നാളെയുടെ അമേരിക്കന്‍ മണ്ണില്‍ (രഞ്ജിത് പിള്ള , ഹൂസ്റ്റണ്‍)

രഞ്ജിത് പിള്ള , ഹ്യൂസ്റ്റണ്‍ Published on 04 June, 2018
സംഘടനയും സംഘാടനവും നാളെയുടെ അമേരിക്കന്‍ മണ്ണില്‍ (രഞ്ജിത് പിള്ള , ഹൂസ്റ്റണ്‍)
അമേരിക്കന്‍ മലയാളികളുടെ പ്രവര്‍ത്തനതലങ്ങളില്‍ മാറ്റങ്ങള്‍ അനിവാര്യം ആണ് , ആദ്യ തലമുറയിലെ അമേരിക്കന്‍ മലയാളികളുടെ കാഴ്ചപ്പാടുകള്‍ക്കു ഉപരി പുതു തലമുറയുടെ ആവശ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇനി ആവശ്യം!! 

ഒരു പക്ഷെ ഇന്നും കഠ യും , ആതുരസേവന മേഖലയു മാണ് അമേരിക്കന്‍  മലയാളികളുടെ പ്രദാന പ്രവര്‍ത്തന തലം.  എന്നാല്‍ ഇതിലുപരിയുള്ള മേഖലകള്‍ കണ്ടെത്താനും , അതില്‍ വഴികാട്ടി ആകാനും സംഘടനകള്‍ക്കു കഴിയണം.

  ഇന്നലകളില്‍ മലയാളികള്‍ക്ക് അന്യമായ പല മേഖലകളിലും , നാളത്തെ തലമുറയ്ക്ക് എത്താനുള്ള ഊര്‍ജം ആകണം സംഘടനകള്‍.  കേരളം ത്തില്‍ നിന്നും എത്തി അമേരിക്കയില്‍  അന്യനായി ജീവിക്കുന്ന ഒരു പാട് മലയാളികള്‍ ഉണ്ട്, അവരെ കണ്ടത്താനും , കൂട്ടായ്മയുടെ കരങ്ങളില്‍ ബന്ധിപ്പിക്കവാനും സംഘടനകള്‍ ശ്രമിക്കണം.

ഒത്തൊരുമിച്ചാല്‍, കൂട്ടായി നിന്നാല്‍ , അവിടെയാണ് നമ്മുടെ ശക്തി , അത് ഒരു ശക്തി ആയി  അമേരിക്കന്‍ പൊളിറ്റിക്‌സില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്കു കഴിയണം ..അവിടെയാണ് നമ്മുടെ സംഘടന അതിന്റെ കരുത്തു കാട്ടേണ്ടത് . 

ആദ്യ രണ്ടു തലമുറ ഒരു പക്ഷെ , നമ്മുടെ നാടിന്റെ മടിയില്‍ ജനിച്ചവരാണെങ്കില്‍ , ഇവിടെ ജനിച്ച തലമുറയ്ക്ക് , അവരുടെ നാളയുടെ സ്വപനവും  , കരുത്തും എല്ലാം ഇവിടെയാണ് .. അവരുടെ പുറകില്‍ കെട്ടുറപ്പുള്ള ഒരു മതിലാകുവാന്‍  ഇന്നത്തെ സംഘടനകള്‍ക്കു കഴിയണം. അമേരിക്കന്‍ മലയാളിയുടെ കരുത്തു അവന്‍ നേടിയ വിദ്യാഭ്യാസവും, അവന്റെ സംസ്‌കാരവും ആണെങ്കില്‍ , ആ സംസ്‌കാരവും , വിദ്യാഭാസവും ഇവിടെയും നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളായി പടുത്തുയര്‍ത്തികൂടെ? , എന്ത് കൊണ്ട് ഒരു ഇന്ത്യന്‍ സ്‌കൂള്‍ അമേരിക്കയില്‍ ബ്രാന്‍ഡ് ആക്കി കൂടാ ?? 

ഇവിടെയും വളരട്ടെ നാളയുടെ രാമാനുജനും, അബ്ദുല്‍ കലാമും  ഒക്കെ !  ആഘോഷങ്ങള്‍ ആവശ്യമാണ് എന്നാല്‍ ആഘോഷങ്ങളും , ആരവങ്ങളും മാത്രം ആകരുത് സംഘടനകളുടെ ലക്ഷ്യം. 

വര്‍ഷ വര്ഷങ്ങളിലെ കൂടിച്ചേരലുകള്‍ പ്രവര്‍ത്തങ്ങളുടെ വിലയിരുത്തലുകള്‍ ആകണം, അതിലൂടെ കര്‍മ്മപഥത്തിലെ മാര്‍ഗദര്‍ശികളെ കണ്ടെത്തണം ... എല്ലാത്തിലും ഉപരി ഇനി നമ്മുടെ കുടുംബങ്ങളില്‍   വന്നേക്കാവുന്ന , പാശ്ചാത്യ മൂല്യമില്ലായ്മകളെ എങ്ങനെ നേരിടണം എന്ന് നാം ചിന്തിക്കേണ്ട സമയമാണ് , കാരണം തലമുറകള്‍ പലതു കഴിയുമ്പോള്‍ , അച്ഛനും അമ്മയും ഒക്കെ ഒരു പേരിനു വേണ്ടി ആകുന്ന കാലം വരും ...അവിടെയും നമ്മള്‍ തോല്കരുത് ...ബന്ധങ്ങളുടെ വിലയും , അത് ജാതി മത ബേദമന്യ നമ്മെ ഞെഞ്ചോട് ചേര്‍ക്കാന്‍ ഇന്നത്തെ സംഘടനകള്‍ വിത്ത് പാകേണ്ട സമയവും ആണ് ....പ്രതീക്ഷയോടെ എന്റെ ഒരു ചിന്ത മാത്രം ആണ് ഞാനിവിടെ കുറിച്ചത് ......

സംഘടനയും സംഘാടനവും നാളെയുടെ അമേരിക്കന്‍ മണ്ണില്‍ (രഞ്ജിത് പിള്ള , ഹൂസ്റ്റണ്‍)
Join WhatsApp News
United we stand and Divided we fall 2018-06-04 23:34:23
The lack of leadership is demonstrated once again in MAG.  It is unfortunate that some of the elected officials went to SAMA another Malayalee organization guided by some misguided people and determined to divide MAG.  I is sad to see some people who used to be the president of MAG and held different position are also promoting these group and create rivalry against MAG.  They are old enough to understand the meaning of 'United we stand and divided we fall"  .  So it is better to talk to the prodigal children and bring them back to MAG. And the trouble maker should be kicked out once for all.   A timely and good article 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക