Image

അഞ്ചാം മന്ത്രിസ്ഥാനം: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം

Published on 25 March, 2012
അഞ്ചാം മന്ത്രിസ്ഥാനം: കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം
മലപ്പുറം: കോണ്‍ഗ്രസിന്‌ മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അടിയറവെച്ചെന്നാരോപിച്ച്‌ ഒരു സംഘം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനഞ്ചോളം വരുന്ന യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരാണ്‌ പ്രകടനത്തിന്‌ എത്തിയത്‌. എന്നാല്‍ മന്ത്രിയില്ലെന്നറിഞ്ഞ സംഘം വീടിന്‌ മുന്നില്‍ 15 മിനിറ്റ്‌ മുദ്രാവാക്യം മുഴക്കി തിരിച്ചുപോവുകയായിരുന്നു. അഞ്ചാം മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ അടിയറവെച്ചെന്നും ലീഗിന്‍െറ മറ്റ്‌ മന്ത്രിമാര്‍ രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഈമാസം 28ന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പാര്‍ട്ടി മന്ത്രിമാരെ വഴിയില്‍ തടയുമെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു പ്രതിഷേധം.

മഞ്ഞളാംകുഴി അലിയുടെ മണ്ഡലമായ മങ്കടയിലുള്‍പ്പെട്ടതാണ്‌ അങ്ങാടിപ്പുറം പഞ്ചായത്ത്‌. അലിയുടെ മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിലുള്ള പ്രതിഷേധം മന്ത്രി കുഞ്ഞാലിക്കുട്ടിയെ നേരില്‍കണ്ട്‌ അറിയിക്കാനാണ്‌ എത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക