Image

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'രത്‌ന ഭണ്ഡാരത്തിന്റെ' താക്കോലുകള്‍ കാണാതായി

Published on 04 June, 2018
പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'രത്‌ന ഭണ്ഡാരത്തിന്റെ' താക്കോലുകള്‍ കാണാതായി

പുരി: പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ ട്രഷറിയുടെ താക്കോലുകള്‍ അപ്രത്യക്ഷമായി. സംഭവത്തില്‍ പുരി ശങ്കരാചാര്യരും പ്രതിപക്ഷമായ ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി.

ഏപ്രില്‍ നാലിന്‌ നടന്ന ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിംഗ്‌ കമ്മിറ്റി യോഗത്തിലാണ്‌ ട്രഷറിയുടെ അകത്തെ ചേംബറിന്റെ താക്കോലുകള്‍ കാണാതായതായി വ്യക്തമാകുന്നത്‌. കമ്മിറ്റി അംഗമായ രാമചന്ദ്ര ദാസ്‌ മഹപത്രയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഒറീസ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം ഏപ്രില്‍ 4ന്‌ 16 അംഗ സംഘം ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം പരിശോധിക്കാന്‍ എത്തിയിരുന്നു. 34 വര്‍ഷത്തിന്‌ ശേഷം ആദ്യമായാണ്‌ പുറത്തുനിന്നുള്ള സംഘം രത്‌ന ഭണ്ഡാരം പരിശോധിക്കാന്‍ എത്തുന്നത്‌. കനത്ത സുരക്ഷയിലായിരുന്നു സംഘം എത്തിയത്‌. രത്‌ന ഭണ്ഡാരത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

ഒരു ഇരുമ്‌ബ്‌ ഗ്രില്ലിനിടയിലൂടെ രത്‌ന ഭണ്ഡാരം കാണാന്‍ കഴിയുമെന്നതിനാല്‍ സംഘത്തിന്‌ അകത്തേയ്‌ക്ക്‌ കടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ്‌ അന്ന്‌ ക്ഷേത്ര ഭരണസമിതിയിലെ ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എന്നാല്‍ അന്ന്‌ അകത്തെ ചേമ്‌ബറിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല എന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന വിവരം. അകത്തെ ചേമ്‌ബറിന്റെ താക്കോലുകള്‍ ലഭിക്കാത്തതിനാല്‍ പുറമേ നിന്ന്‌ നോക്കി കാണാനേ സംഘത്തിനായുള്ളു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക