Image

സാമി 2 വില്‍ പൊലീസ്‌ ഓഫീസറായി ചിയാന്‍ വിക്രം വീണ്ടുമെത്തുന്നു

Published on 04 June, 2018
സാമി 2 വില്‍  പൊലീസ്‌ ഓഫീസറായി ചിയാന്‍ വിക്രം വീണ്ടുമെത്തുന്നു

ചെന്നൈ : പൊലീസ്‌ ഓഫീസറായി ചിയാന്‍ വിക്രം വീണ്ടുമെത്തുന്നു. ഹരിയുടെ സംവിധാനത്തില്‍ ആറുസാമി ഐപിഎസ്‌ ആയി സാമി 2 വില്‍ ചിയാന്‍ വിക്രം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടു. ചിയാന്‍ വിക്രമിന്റെ കരിയറിലെ പ്രധാനപ്പെട്ടൊരു ചിത്രമായിരുന്നു സാമി. സാമിയുടെ രണ്ടാം ഭാഗമായാണ്‌ സാമി 2 എത്തുന്നത്‌.

അതേസമയം, ആദ്യ ഭാഗത്തിലെ നായികയായ തൃഷ രണ്ടാം ഭാഗത്തിലുണ്ടാകില്ല. പകരം കീര്‍ത്തി സുരേഷ്‌ നായികയായി എത്തും. ബോബി സിന്‍ഹയാണ്‌ ചിത്രത്തില്‍ വില്ലനായി എത്തുന്നത്‌. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്‌ കനല്‍ കണ്ണനാണ്‌. ഹാരിസ്‌ ജയരാജിന്റേതാണ്‌ സംഗീതം.

2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ്‌ ചിത്രമാണ്‌ സാമി. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ആദ്യ ഭാഗത്തിലുണ്ടായിരുന്നതിനു സമാനമായ സെറ്റും പുനഃസൃഷ്ടിച്ചാണ്‌ സാമി 2 ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക