Image

പൂവാലന്‍മാര്‍ക്ക് നല്ലപാഠം പറഞ്ഞുകൊടുത്ത് ആസിഫ് അലിയുടെ അനിയന്‍

Published on 04 June, 2018
പൂവാലന്‍മാര്‍ക്ക് നല്ലപാഠം പറഞ്ഞുകൊടുത്ത് ആസിഫ് അലിയുടെ അനിയന്‍

സ്വന്തം നായികയെ ചീത്ത പറഞ്ഞവന്‍മാരെ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ സിനിമയിലെ ഹീറോയിസം പോരാ. അതിന് റിയല്‍ ലൈഫ് ഹീറോയിസം തന്നെ വേണം. എന്തായാലും അത്തരമൊരു ഹീറോയിസം ഫേസ്ബുക്ക് ലൈവില്‍ വന്ന് പ്രകടിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പുതുമുഖ നായകന്‍ അസ്കര്‍ അലി. കാമുകി എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ ആസ്കറും നായിക അപര്‍ണ്ണയുമെത്തിയപ്പോഴാണ് ഏതോ ഒരു പൂവാലന്‍ അപര്‍ണ്ണയോട് മോശമായി സംസാരിച്ചത്. അതോടെ അസ്കര്‍ കടുത്ത പ്രതികരണവുമായി എത്തി. പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചാല്‍ പിടിച്ച് അടി തരുമെന്നും കൈകാര്യം ചെയ്തുകളയുമെന്നും അസ്കര്‍ തുറന്നടിക്കുന്നു. മാത്രമല്ല സംസ്കാരത്തോടെ പെരുമാറണമെന്ന ഉപദേശവും അസ്കര്‍ നല്‍കി. അപര്‍ണ്ണയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു അസ്കറിന്‍റെ ഉപദേശവും കൈകാര്യം ചെയ്യുമെന്നുള്ള ഭീഷിണിയും. 
എന്തായാലും ഫേസ്ബക്കിലുള്ള ഹീറോയിസമൊന്നും അസ്കറിന് സ്ക്രീനില്‍ കാണിക്കാന്‍ കഴിയുന്നില്ല എന്നാണ് ഇപ്പോള്‍ വിമര്‍ശകര്‍ പറയുന്നത്. അസ്കറിന്‍റെ മൂന്നാമത്തെ ചിത്രമായ കാമുകിയും തിയറ്ററില്‍ വന്‍ പരാജയം നേരിടുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക