Image

ലണ്ടനില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു പത്തനംതിട്ട സ്വദേശി മരിച്ചു

Published on 04 June, 2018
ലണ്ടനില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു പത്തനംതിട്ട സ്വദേശി മരിച്ചു

ഹോണ്‍സ്‌ലോ : ലണ്ടന് സമീപം ഹോണ്‍സ്‌ലോയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ഫിലിപ്പ് വര്‍ഗീസ് (ബെന്നി, 39) ആണ് പുലര്‍ച്ചെ ഒന്നോടെ റോയല്‍ ബ്രാംപ്ടന്‍ ആന്‍ഡ് ഹെയെര്‍സ് ഫീല്‍ഡ് ആശുപത്രിയില്‍ മരിച്ചത് .

പത്തനംതിട്ട പ്രക്കാനം സ്വദേശിനിയായ സിനി ആണു ഭാര്യ. ഏഴും നാലും വയസുള്ള രണ്ടു കുട്ടികള്‍ ഉണ്ട്. ഇന്നലെ പതിവുപോലെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ ബെന്നിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു എന്നു ബെന്നിയുടെ സുഹൃത്തും ഐബിസ് ഹോട്ടലിലെ സഹപ്രവര്‍ത്തകനായ സോജി പറഞ്ഞു .കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഇവര്‍ യുകെയില്‍ എത്തിയിട്ട് . ഇവരുടെ രണ്ടു പേരുടെയും അകന്ന ബന്ധുക്കള്‍ യു കെയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ട്. മൃതദേഹം ഇപ്പോള്‍ ഹോന്‍സ്ലോവിലെ റോയല്‍ ബ്രാംപ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക