Image

ഫോമാ: ന്യുയോര്‍ക്ക് ആര്‍.വി.പി. സ്ഥാനത്തേക്ക് മാന്യമായ ഒരു മല്‍സരം

Published on 04 June, 2018
ഫോമാ: ന്യുയോര്‍ക്ക് ആര്‍.വി.പി. സ്ഥാനത്തേക്ക് മാന്യമായ ഒരു മല്‍സരം
ചെളിവാരിയെറിയലും പാരവയ്പുമായി ഫോമാ ഇലക്ഷന്‍ രംഗം കൊഴുക്കുമ്പോഴും മാന്യമായ ഒരു മല്‍സരം നടക്കുകയാണ് ന്യു യോര്‍ക്ക് എമ്പയര്‍ റീജിയന്റെ ആര്‍.വി.പി സ്ഥാനത്തേക്ക്.

മല്‍സരിക്കുന്ന മോന്‍സി വര്‍ഗീസും ഗോപിനാഥ കുറുപ്പും സംഘടനയുടെ ആദ്യകാല നേതാക്കള്‍. പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഗോപിനാഥ കുറുപ്പ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയുമായിരുന്നു.മറ്റു നേതാക്കള്‍ക്കൊപ്പം സംഘടന വളര്‍ത്തുന്നതില്‍ ഇരുവരും വലിയ പങ്കു വഹിച്ചു.

ആരോപണങ്ങള്‍ ഉന്നയിക്കാനോ ചെളിവാരി എറിയാനോ യാതൊരു താല്പര്യവുമില്ലെന്നു ഇരുവരും കാലേ കൂട്ടി നയം വ്യക്തമാക്കി.സ് ഹ്രുദ മല്‍സരം മാത്രം. ജയവും തോല്‍ വിയും പ്രശ്‌നമല്ല.

ന്യു യോര്‍ക്കില്‍ ഫോമാ കണ്‍ വന്‍ഷന്‍ വന്നാല്‍ എമ്പയര്‍ സ്‌റ്റേറ്റ് ആര്‍.വി.പി. എന്ന നിലയില്‍ എറെ കാര്യങ്ങള്‍ ചെയ്യാനുണ്ടാവുമെന്നു ഗോപിനാഥ കുറുപ്പ് പറയുന്നു. കണ്‍ വന്‍ഷന്‍ വരുന്നതിനോട് എതിര്‍പ്പില്ല. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വേണ്ടെന്നോ നടത്താന്‍ പറ്റില്ലെന്നോ പറയുന്നതും ശരിയല്ല. ഡാലസില്‍ കണ്‍ വന്‍ഷന്‍ നടത്തുന്നതിനോടും എതിര്‍പ്പൊന്നുമില്ല.

എല്ലാവരുമായും ഒത്തു പോകുക എന്നതാണ് തന്റെ ശൈലി. വിരോധവും പിണക്കവുമൊന്നും മനസില്‍ വച്ചു പെരുമാറില്ല.

എന്നാല്‍ ഇത്തവണ ഡാലസില്‍ കണ്‍ വന്‍ഷന്‍ വരട്ടെ എന്നതാണ് മോന്‍സിയുടെ ചിന്താഗതി. കഴിഞ്ഞ തവണ ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വേണ്ടെന്നു വാശി പിടിച്ചിട്ട് ഇപ്പോള്‍ വേണമെന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. അതു പോലെ മഹാ നഗരമായ ന്യു യോര്‍ക്ക് സിറ്റിയില്‍ എവിടെ കണ്‍ വന്‍ഷന്‍ നടത്താനാകും എന്നും അറിയേണ്ടതുണ്ട്.

അതേ സമയം താന്‍ ജയിക്കുകയും ന്യു യോര്‍ക്കില്‍ കണ്വന്‍ഷന്‍ വരികയും ചെയ്താല്‍ അത് വിജയിപ്പിക്കാന്‍ സര്‍വാത്മന പ്രയത്‌നിക്കും. ഇപ്പോഴത്തെ നിലപാടൊന്നും പ്രശ്‌നമല്ല.

ഇലക്ഷന്‍ എന്തോ മഹാകാര്യം പോലെ രൂക്ഷമാക്കിയതും ശരിയല്ലെന്നു മോന്‍സി പറയുന്നു. അധികാരമോ പണമോ ഇല്ലാത്ത വോളന്ററി വര്‍ക്ക് മത്രമാണിത്. താനൊക്കെ പ്രവര്‍ത്തിച്ചപ്പോഴത്തെ ബാലജന സഖ്യം ഇലക്ഷന്റെപ്രാധാന്യം പോലും ഇതിനുവരേണ്ടതില്ല.

ഫോമയുടെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് കുറുപ്പ്‌കോണ്‍സ്റ്റിട്യൂഷന്‍ കമ്മറ്റിയിലും തുടര്‍ന്ന് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് , മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി പ്രസിഡന്റ്, ഇന്‍ഡോഅമേരിക്കന്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ മികവ്‌തെളിയിച്ചിട്ടുള്ള ഗോപിനാഥ കുറുപ്പിന്റെ വരവ് ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നതില്‍ തര്‍ക്കമില്ല.

എമ്പയര്‍ റീജിയനയിലുള്ള ബഹുഭൂരിപക്ഷം അസോസിയേഷനുകളും ഇതിനോടകം തന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതായി അദ്ധേഹം പറഞ്ഞു. ഗോപിനാഥ കുറുപ്പുമായി ബന്ധപെടുന്നതിന് വിളിക്കുക. 845 548 3938.

ഫോമായുടെ ആദ്യത്തെ ജോ. ട്രഷററായിരുന്നു മോന്‍സി വര്‍ഗീസ് . വിളിക്കുമ്പോള്‍ ഡലിഗേറ്റുകള്‍ ഫോണ്‍ എടുക്കാത്തതില്‍ ഖേദമുണ്ടെന്നദ്ധേഹം പരിഭവം പറയുകയും ചെയ്തു

അവിഭക്ത ഫൊക്കാനയിലും മറ്റു സംഘടനകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച മോന്‍സി ഇപ്പോള്‍ യോങ്കേഴ്‌സ് കേരള സമാജം പ്രസിഡന്റാണ്.

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ പിളര്‍പ്പിനിടയാക്കിയ ഇലക്ഷനില്‍ ജോ. ട്രഷററായി വിജയിച്ചു. സംഘടന പിളര്‍ന്നപ്പോല്‍ ഫോമാ ജോ. ട്രഷററായി.
കോഴഞ്ചേരി സംഗമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമായുടെ ലൈഫ് മെംബറാണ്.

പഠനകാലത്തും തുടര്‍ന്നും വിവിധ സംഘടനകളില്‍ നേത്രു തലത്തില്‍ പ്രവര്‍ത്തിച്ച മോന്‍സി തിരുവല്ല റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, ട്രാവന്‍ കൂര്‍ ക്ലബ് എന്നിവയുടെ ലൈഫ് മെമ്പറാണ്.

എല്ലാവരുമായി എന്നും സൗഹ്രുദം കാത്തു സുക്ഷിക്കുന്ന മോന്‍സി 30 വര്‍ഷമായി യോങ്കേഴ്‌സില്‍ താമസിക്കുന്നു. എം.ടി.എ. ഉദ്യോഗസ്ഥനാണ്.

ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നാണു എമ്പയര്‍ റീജിയന്‍. എമ്പയര്‍ റീജിയന്റെ കലാസാംസ്കാരികചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ദേശീയ നേത്രുത്വത്തോടു കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നു മോന്‍സി പറഞ്ഞു.

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പടി കൂടി ഉയര്‍ത്താന്‍ തന്നാലാവുന്നതു ചെയ്യുമെന്നും മോന്‍സി പറഞ്ഞു.
Join WhatsApp News
Yonkers Malayali 2018-06-05 08:22:03
Randum nalla items!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക