Image

ട്രമ്പ് സ്വയം കുറ്റവിമുക്തനാകുമോ? (ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 05 June, 2018
ട്രമ്പ് സ്വയം കുറ്റവിമുക്തനാകുമോ? (ബി.ജോണ്‍ കുന്തറ)
ഡൊണാള്‍ഡ് ട്രമ്പ് 500 ദിനങ്ങള്‍ വൈറ്റ് ഹൗസില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെ ഇറക്കിവിടുവാന്‍ കഴിയാത്തതില്‍ തികഞ്ഞ നിരാശയില്‍ ജീവിക്കുന്ന മാധ്യമങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനെ ബന്ധപ്പെടുത്തി എന്തെങ്കിലുമൊക്കെ മോശം വാര്‍ത്തകള്‍സൃഷ്ടിക്കുക എന്ന ജോലിയില്‍ മുഴുകിയിരിക്കുന്നു.ട്രമ്പ് പ്രസിഡന്റ്‌റായിരിക്കാന്‍ യോഗ്യനല്ല എന്ന പ്രചാരണംപൊതുവേദിയില്‍ നിലനിര്‍ത്തണമെന്ന വാശി അതാണ് ദൗര്‍ഭാഗ്യവശാല്‍ നാമിന്ന് അമേരിക്കയില്‍ കാണുന്നത്.

ഇപ്പോള്‍ എന്താണ് മാധ്യമങ്ങളുടെ പ്രധാന സംസാരവിഷയം? നോര്‍ത്ത് കൊറിയയുമായി നടക്കുവാനിരിക്കുന്ന ലോക സമാധാനത്തെ ബാധിക്കുന്ന സംഭാഷണമല്ല പിന്നേയോ യാതൊരു അര്‍ത്ഥവുമില്ലാത്ത നിഷ്പ്രയോജനമായ ട്രമ്പ് സ്വയം കുറ്റ വിമുക്തനാകുമോ എന്നതാണ്.
ഈ ചര്‍ച്ച ആരു തുടങ്ങി?

മറ്റാരുമല്ല മാധ്യമ പ്രവര്‍ത്തകനെന്ന കപട വസ്ത്രം ധരിക്കുന്ന ട്രമ്പ് വിരോധി ജോര്‍ജ് സ്‌റ്റെഫനാപോലൊസ്, എ ബി സി സണ്‍ഡേ മോര്‍ണിംഗ് ടോക് ഷോ ഹോസ്റ്റ്. ഇയാള്‍ ട്രംപിന്റെ സ്വകാര്യ അഭിപാഷകനായ റൂഡി ജൂലിയാനിയോട് ആകസ്മികമായി ചോദിച്ച ചോദ്യം. 'പ്രസിദന്റ്‌റ് ട്രമ്പ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ സ്വയം കുറ്റ വിമുക്തനാവുമോ (പാര്‍ഡണ്‍).

ഒരു ഉത്തരം അര്‍ഹിക്കുന്നില്ല.ജൂലിയാനി ഒരു മറു ചോദ്യമായിരുന്നു ചോദിക്കേണ്ടിയിരുന്നത്. എന്തു കുറ്റം പ്രസിഡന്റ്‌റ് ചെയ്തു? ഒരു വര്‍ഷത്തിലധികം അന്വേഷണങ്ങള്‍ നടത്തി ശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ട്രമ്പ് പ്രസിഡന്റ്‌റ് എന്ന നിലയിലോ അതിനുമുന്‍പോ നടത്തിയതായി തെളിയിക്കപെട്ടിട്ടില്ല.

യൂ. സ്. ഭരണഘടന,പ്രസിഡന്റിന്യൂ പാര്‍ഡണ്‍ നല്‍കുന്നതിനുള്ള അധികാരം വ്യക്തമായി പറയുന്നു. പ്രെസിഡന്റിന് ആര്‍ക്കു വേണമെങ്കിലും കുറ്റ വിമുക്തി നല്‍കാം ആവ്യക്തി ഒരു ഇമ്പീച്ചുമെന്റ് നേരിടുന്നില്ല എങ്കില്‍. ഇന്നേ വരെ ഒരമേരിക്കന്‍ രാഷ്ട്രപതിയും സ്വയം കുറ്റവിമുക്തി പ്രഖ്യപിച്ചിട്ടില്ല ട്രംപിന് ആ കീഴ് വഴക്കം ലംഘിക്കുന്നതിനുള്ള ഒരു കാരണവും ഇപ്പോള്‍ മുന്നിലില്ല.

ഒരു സ്വതന്ത്ര ചിന്തയോടെ പരിശോധിക്കാം ട്രമ്പ് എന്തു കുറ്റം ചെയ്തു, എന്ന്? റഷ്യന്‍ ഗൂഡാലോചന അത് നടന്നു എന്നതിന് യാതൊരു തെളിവുമില്ല ഇതിനോടകം അന്വേഷകന്‍ റോബര്‍ട്ട് മുള്ളര്‍ അനേകരെ ചോദ്യം ചെയ്തിരിക്കുന്നു. രണ്ടാമത് കോമിയെ പിരിച്ചുവിട്ടു ഇതും ഒരു കുറ്റമല്ല പ്രസിഡന്റ്‌റിന്റ്‌റെ അധികാര പരിധിയില്‍ നിന്നുമാണ് ആ കൃത്യം നിര്‍വഹിക്കപ്പെട്ടത്. പിന്നെന്താണ് ട്രമ്പ് നടത്തിയ മഹാ അപരാധം? കൊടുംകാറ്റ് ഡാനിയേല്‍ പൂര്‍വകാല ബന്ധമോ?

ഞാനിതെഴുതുമ്പോള്‍ പലരും പരാമര്‍ശിക്കും ഇതെഴുതുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടിയെന്ന്. ഞാനൊരു സ്വതന്ത്രനാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല രാജ്യത്തിന് നന്മ വരുത്തുന്ന പ്രവര്‍ത്തികള്‍ ആരു നടത്തിയാലും അനുകൂലിക്കും. ഇവിടെ ഇന്നൊരു വടംവലി നടക്കുന്നു ഒരു വശത്തിന് ഈനാടിനെ അള്‍ട്രാ ലിബറല്‍ വഴികളിലേയ്ക്ക് തിരിച്ചുവിടണം. ഇതിന് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം തടസമായിരിക്കുന്നു.

കഴിഞ്ഞ ഒന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരുംകരുതാത്ത മാതിരിയുള്ള മാറ്റങ്ങളാണ് അമേരിക്കയിലും ലോകമെമ്പാടും കാണുന്നത്. അമേരിക്കയില്‍ ഏറ്റവും കുറഞ്ഞ ജോലി ഇല്ലായ്മ്മ, സമ്പല്‍ വ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നു. വിദേശ തലത്തില്‍ ഐ എസ് എന്ന ഭീകര സംഘം തോറ്റു മുട്ടുകുത്തുന്നു. നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിലുള്ള അതിരൂക്ഷ വെറുക്കലിന് ഒരു അന്ത്യം കാണുന്നതിനുള്ള സാധ്യതകള്‍ തെളിയുന്നു. ഇതില്‍ കൂടുതല്‍ എന്ത് ഒരമേരിക്കാന്‍ രാഷ്ട്രപതിയില്‍ നിന്നും പൊതുജനം പ്രതീഷിക്കണം?

ഈ ലേഖകന്‍വീണ്ടും ആവര്‍ത്തിക്കുന്നു ട്രംപിനെ പുറത്തിറക്കുവാന്‍ സാധ്യമല്ല. നാലുവര്‍ഷവും ഭരണത്തില്‍ കാണും നിങ്ങള്‍ക്ക് ഇയാള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ പിടിക്കുന്നില്ല എങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിച്ചാല്‍ തോല്‍പ്പിക്കൂ അതല്ലേ സാമാന്യ മര്യാദയും ബോധവും?

ബി.ജോണ്‍ കുന്തറ


ട്രമ്പ് സ്വയം കുറ്റവിമുക്തനാകുമോ? (ബി.ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2018-06-05 07:34:07
The economy is at fire. GDP may exceed 4% in contrast to 1.2% during Obama years. Household income is up significantly. Unemployment, even among blacks and Hispanics hitting a new low. Promises made, promises kept.
Unlike Mr. Kunthara, I am a very conservative Republican. I am not ashamed to say that I love this country. We Malayalees came to this country not attracted by the American culture or not to propagate the great Indian culture. The only reason for us to come to this country is financial. Now we have a God-given opportunity to make some money from stock market. The Dow Jones may reach 30,000 by next year. Whether you support Trump or oppose him, Get the help of a professional.



john 2018-06-05 09:38:20
Boby Varghese please read the article not only the heading then make commends. Thanks 
Oommen 2018-06-05 10:56:15
Your statement is correct. Our President is a man of his word. That is why we all support him
Kridarthan 2018-06-05 12:31:50

Those who support  welfare  and  food stamp  hates  Trump.

The  media is  against  him,  he  doesn't  trust  media  either.

The investigation is  still  going on  because there is no  evidence.

Malayalees   knows only  associations  , Foma ,  Fokana,  etc.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക