Image

പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം

Published on 05 June, 2018
പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുഎസ്എ) വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം. പി.ജെ കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ലോക മലയാളികളുടെ ഇടയില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പക്വതയുള്ള നിലപാട് എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമായി ജോര്‍ജ്ജ് ഏബ്രഹാം രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് വിദേശ മലയാളികളുടെ ആഗ്രഹവും ആശങ്കകളും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 
പി.ജെ കുര്യന്‍ കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയിലും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. മലയാളി സമൂഹത്തിനുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘകാലത്തെ സേവനത്തിന്‍റെ ഫലമാണിത്. രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ തന്നെ പ്രതിപക്ഷം പോലും പ്രശംസിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും ഉചിതമല്ല. 
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെപ്പില്‍ നേരിട്ട തോല്‍വി മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചടിയായി എന്നത് യഥാര്‍ഥ്യമാണ്. ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മതേതരത്വത്തിന് നേരിടുന്ന ഭീഷണികളെ ചെറുക്കാന്‍ സിപിഎമ്മിനാണ് കൂടതല്‍ സാധിക്കുക എന്ന് ഈ വിഭാഗങ്ങള്‍ കരുതിയിരിക്കുന്നു. ഈ വിശ്വാസ നഷ്ടം അടിയന്തരമായി കോണ്‍ഗ്രസ് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ മധ്യതിരുവതാംകൂറിനെ പ്രമുഖ നേതാവായ പി.ജെ കുര്യനെ അവഗണിക്കുന്നത് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കു. 
പി.ജെ കുര്യന്‍റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവരില്‍ പ്രധാനികളായ വി.ടി ബല്‍റാം റോജി ജോണ്‍ എന്നിവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും കര്‍ണ്ണാടക തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ സഹായിക്കുന്നതിന് പകരം യു.എസ് സന്ദര്‍ശനത്തിലായിരുന്നു എന്നത് വിലയിരുത്തേണ്ട കാര്യം തന്നെയാണ്.
തീര്‍ച്ചയായും നമുക്ക് യുവനേതൃത്വത്തെ ആവശ്യമുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ വിലപ്പെട്ടതാണ് അനുഭവ സമ്പത്തുള്ള നേതൃത്വവും. വരും തലമുറയ്ക്ക് ദിശാബോധം നല്‍കാന്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കള്‍ വഴികാട്ടികളായി മുമ്പില്‍ നടക്കേണ്ടതുണ്ട്. വിജയങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്.  മികച്ച പ്രവര്‍ത്തനം നടത്തുന്ന  സ്ഥാനാര്‍ഥിയെ കാരണങ്ങളില്ലാതെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് വരും തലമുറയ്ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും ജോര്‍ജ്ജ് ഏബ്രഹാം പറയുന്നു.  
പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം
Join WhatsApp News
Vayanakkaran 2018-06-05 06:45:40
A new comer may perform better than PJ Kurian. You never know until you give them a chance. But first and foremost important, remove Chennithala from the opposition leader post. He is useless!
American Malayali 2018-06-05 08:33:31
P.J Kuriente binami vallathum ano Mr. George Abraham? Rashtriyathil retirement onnum illea? Atho chathu ozhiyukayano? Evide Americayilum chathu ozhiyan ready ayi kure sangadana nethakanmar ondallo!!!
Oommen 2018-06-05 10:39:51

Thank you George Abraham for your powerful statement. Keralam needs leaders like Prof. P J Kurian. Just listen to the speech made by our Honorable Vice President of India in Thiruvalla. The young MLAs already have even names to replace the Prof?? Arm -chair revolutionaries?????  It appears that some of them cannot win even in a panchayath ward??  Kurian Sir was a professor before entering politics. Let these young turks find some REAL job like other youngsters before making politics their permanent job.

texan2 2018-06-05 11:33:22
First I thought Modi denied the seat to PJ, because this article is by GA. Aswasam, this writing is about internal congress group politics not against bjp or creating fake hindutva fear.
വാടാമല്ലി 2018-06-05 13:10:10
ഇയാളെ ഓടിച്ചു വിടണ്ട സമയം കഴിഞ്ഞിരിക്കുന്നു. പാവം പിടിച്ച ഒരു സൂര്യനെല്ലി പൂവിനെ കശക്കിയെറിഞ്ഞ കാശമലനെ തലയിൽ ഏറ്റി നടക്കുന്ന മ്ലേച്ച വർഗ്ഗം.  മൂന്നു വിവാഹം കഴിച്ചു, പതിനാരെണ്ണത്തിനെ പീഡിപ്പിച്ചു, കൂടാതെ ഒരു അശ്ലീല നക്ഷത്രവുമായി ഇണചേർന്ന് കൊടുങ്കാറ്റു സൃഷ്‌ടിച്ചവനെ പ്രസിഡണ്ടാക്കി, അവനാണ് ഏറ്റവും വലിയ നേതാവെന്ന് ഇരുപത്തിനാലു മണിക്കൂറും വാഴ്ത്തി സ്തുതിക്കുന്ന ഉമ്മനും തൊമ്മനും മലയാളി സമൂഹത്തിന് അപമാനകരം .   
നാരദന്‍ 2018-06-05 15:56:15

അഭയ ശാപം കത്തോലിക്ക സഭക്ക് നാശം എന്ന പോലെ ആണ് സൂര്യ നെല്ലിയിലെ പെണ്‍കുട്ടിയുടെ ശാപം കുര്യനിലൂടെ കൊണ്ഗ്രസിനു. ഹസ്സന്‍, വ.രവി, പി പി തങ്കച്ചന്‍, തിരുവഞ്ചൂര്‍ മുതലായ ആറാട്ട് മുണ്ടന്മാരെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ കോണ്ഗ്രസ് പച്ച പിടിക്കുകയുള്ളു. ഇന്നു കേരളത്തിന്‍റെ ഏറ്റവും വലിയ ഭീഷണി BJP തന്നെ. ഇ വര്‍ഗീയ പശു തോഴന്‍ മാരെ നിലക്ക് നിര്‍ത്താന്‍ മ.കാമ്മുനിസ്റ്റ് തന്നെ വേണം. 

Deplorable 2018-06-05 19:01:08
Lock him up lock him up 
Dr.knowd 2018-06-05 17:25:31
കിളവനെ എംപിയാക്കണം എന്ന് പറയുന്ന ഉമ്മനും തൊമ്മനും എബർഹാമിന്റേം ലെവലും കുറഞ്ഞു തുടങ്ങിയതിന്റെ ലക്ഷണമാണിത് 

Why so called advocate for PJ Kurien forgets about Suryanelli allegations.Once a MP always a MP.Let 2018-06-05 18:15:24
Young leaders should get chance.These senior leaders should promote young leaders

texan2 2018-06-07 11:44:39
hahahaha hahahah hahahahah Rahul Gandhi gave the correct sandesham now. Please use your influence to give the Rajyasabha seat to some congress guy instead of Mani. Congres Muktha keralam vararayi ennu thonnunnu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക