Image

ഹൃദയാഘാതം- ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പ്രധാന മരണകാരണമെന്ന് സര്‍വ്വേ

പി പി ചെറിയാന്‍ Published on 05 June, 2018
ഹൃദയാഘാതം- ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പ്രധാന മരണകാരണമെന്ന് സര്‍വ്വേ
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജരും സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരും മരിക്കുന്നതിന്റെ പ്രധാന കാരണം ഹൃദയാഘാതമോ, സ്‌ട്രോക്കോ ആണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജേര്‍ണലില്‍ വെളിപ്പെടുത്തുന്നു.അമേരിക്കയിലെ സൗത്ത് ഏഷ്യന്‍ വിഭാഗത്തില്‍ 3.4 മില്യന്‍ ഉള്ളതില്‍ 80 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ശാസ്ത്രീയ ഗവേഷണത്തില്‍ ഹൃദയത്തിലേക്കുള്ള രക്തധമിനികളുടെ സങ്കോചമാണ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അറുപതു വയസ്സിനു മുകളിലുള്ളവരില്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസ്‌റോയ്ഡ്‌സ് എന്നിവയുടെ അളവു വര്‍ദ്ധിക്കുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും ചെയ്യുന്നത് ആര്‍ത്രൊ സ്‌കിലിറൊയ്‌സ്  രോഗം വര്‍ധിക്കുന്നതിനിടയാക്കുന്നു.

ഇന്ത്യക്കാര്‍ കൂടുതല്‍ സസ്യഭുക്കുകളാണെങ്കിലും ഓയില്‍, റൈസ്, ഷുഗര്‍, വൈറ്റ് ബ്രഡ് എന്നിവ ധാരാളമായി ഉപയോഗിക്കുന്നവരാണെന്ന് ഷിക്കാഗോ റഷ് ഹാര്‍ട്ട് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ അന്നബെല്‍ വോള്‍മാന്‍ പറഞ്ഞു. ഇതും ഹൃദയാഘാതത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ ശരീര വ്യായാമം ചെയ്യുക എന്നതാണ് ഈ രോഗങ്ങളെ തടയുന്നതിനുള്ള നല്ല മാര്‍ഗ്ഗമെന്നും വോള്‍മാന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക