Image

കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്‌; കര്‍ഷക സമരക്കാരോടു മുഖംതിരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

Published on 05 June, 2018
കര്‍ഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്‌; കര്‍ഷക സമരക്കാരോടു മുഖംതിരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക്‌ കടക്കുമ്പോഴും കര്‍ഷകര്‍ക്കനുകൂലമായ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. എന്നാല്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ്‌ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌.

സമരം അഞ്ചാംദിവസം കടന്നതോടെ തുടര്‍ച്ചയായി ഭക്ഷ്യസാധനങ്ങളുടെ വരവ്‌ കുറഞ്ഞു. നഗരങ്ങളിലെ ചെറുകിട കമ്പോളങ്ങളില്‍ പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നു. മധ്യപ്രദേശില്‍ പച്ചക്കറിവണ്ടികള്‍ പൊലീസ്‌ സഹായത്തോടെ ഓടിയെങ്കിലും ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ചന്തകളിലേക്ക്‌ പച്ചക്കറി നല്‍കാതെ സമരത്തില്‍ ഉറച്ചുനിന്നു.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ്‌ പച്ചക്കറികള്‍ക്ക്‌ അമിത വിലക്കയറ്റം. വിതരണം ചെയ്യാത്ത പാല്‍ തറയില്‍ ഒഴുക്കിക്കളഞ്ഞതു മൂലം ജയ്‌പൂരില്‍ മാത്രം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്‌ കണക്കുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക